Latest NewsKeralaIndia

രാ​മ​ന്‍റെ വി​ല​ക്ക്: ​ മ​ന്ത്രി​മാ​ര്‍​ക്കി​ട​യി​ല്‍ വി​ള്ളലെന്ന് അഭ്യൂഹം

പാ​ര്‍​ട്ടി​യു​ടെ ര​ണ്ട് മ​ന്ത്രി​മാ​ര്‍ ഈ ​വി​ഷ​യ​ത്തി​ല്‍ പ്ര​ത്യ​ക്ഷ​മാ​യും പ​രോ​ക്ഷ​മാ​യും സ്വീ​ക​രി​ച്ച വ്യ​ത്യ​സ്ത നി​ല​പാ​ടു​ക​ളാ​ണ് പ്ര​ശ്ന​മാ​യ​ത്.

തി​രു​വ​ന​ന്ത​പു​രം: തൃ​ശൂ​ര്‍ പൂ​ര​ത്തി​ന് തെ​ച്ചി​ക്കോ​ട്ടു​കാ​വ് രാ​മ​ച​ന്ദ്ര​നെ എ​ഴു​ന്ന​ള്ളി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​യ​ര്‍​ന്ന ത​ര്‍​ക്ക​ങ്ങ​ള്‍ സ​ര്‍​ക്കാ​രി​നും തലവേദനയാകുന്നു. രാ​മ​ന്‍റെ വി​ല​ക്ക് നീ​ക്കാ​തെ മ​റ്റ് ആ​ന​ക​ളെ പൂ​രം എ​ഴു​ന്ന​ള്ളി​പ്പി​ന് വി​ട്ടു ന​ല്‍​കി​ല്ലെ​ന്ന് ആ​ന ഉ​ട​മ​ക​ള്‍ നി​ല​പാ​ടെ​ടു​ത്ത​തി​നു പി​ന്നാ​ലെ തി​രു​വ​മ്പാ​ടി, പാ​റ​മേ​ക്കാ​വ് വി​ഭാ​ഗ​ങ്ങ​ളു​മാ​യി സു​നി​ല്‍​കു​മാ​ര്‍ ച​ര്‍​ച്ച ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു . ഇതിനിടെ സി​പി​ഐ​ക്കിടയിലും പ്രശ്നങ്ങൾ ഉള്ളതായാണ് സൂചന.

പാ​ര്‍​ട്ടി​യു​ടെ ര​ണ്ട് മ​ന്ത്രി​മാ​ര്‍ ഈ ​വി​ഷ​യ​ത്തി​ല്‍ പ്ര​ത്യ​ക്ഷ​മാ​യും പ​രോ​ക്ഷ​മാ​യും സ്വീ​ക​രി​ച്ച വ്യ​ത്യ​സ്ത നി​ല​പാ​ടു​ക​ളാ​ണ് പ്ര​ശ്ന​മാ​യ​ത്. വ​നം മ​ന്ത്രി കെ.​രാ​ജു​വും ജി​ല്ല​യി​ല്‍ നി​ന്നു​ള്ള മ​ന്ത്രി​യാ​യ വി.​എ​സ്.​സു​നി​ല്‍ കു​മാ​റു​മാ​ണ് വി​ഷ​യ​ത്തി​ല്‍ നി​ര​ന്ത​രം ഇ​ട​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. വി​ല​ക്ക് നീ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ര്‍​ച്ച​ക​ളി​ല്‍ തു​ട​ക്കം മു​ത​ല്‍ സു​നി​ല്‍ കു​മാ​ര്‍ ഇ​ട​പെ​ട്ടി​രു​ന്നു. എ​ന്നാ​ല്‍, വ​നം മ​ന്ത്രി​യാ​ക​ട്ടെ ഒ​രു കാ​ര​ണ​വ​ശാ​ലും ആ​ന​യു​ടെ വി​ല​ക്ക് നീ​ക്കാ​നാ​കി​ല്ലെ​ന്ന ശ​ക്ത​മാ​യ നി​ല​പാ​ടി​ലും.

ഒ​ടു​വി​ല്‍ ഫേ​സ്ബു​ക്കി​ലൂ​ടെ രാ​മ​ച​ന്ദ്ര​ന്‍ കൊ​ല​യാ​ളി ആ​ന​യാ​ണെ​ന്ന് കെ.​രാ​ജു തു​റ​ന്നെ​ഴു​തിയതോടെ വിള്ളൽ രൂക്ഷമായെന്നാണ് സൂചന. എന്നാൽ വി​ഷ​യ​ത്തി​ല്‍ സു​നി​ല്‍​കു​മാ​ര്‍ മൃ​ദു​സ​മീ​പ​നം തു​ട​രു​ക​യാ​ണ്. ആ​ന​യെ എ​ഴു​ന്ന​ള്ളി​ക്കാ​നാ​കി​ല്ലെ​ന്ന വ​നം​മ​ന്ത്രി​യു​ടെ ക​ര്‍​ക്ക​ശ നി​ല​പാ​ടി​നോ​ട് സു​നി​ല്‍​കു​മാ​ര്‍ പ്ര​തി​ക​രി​ക്കു​ക​യോ ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button