KeralaLatest News

സംസ്ഥാനത്ത് വേനല്‍ മഴയുടെ അളവ് കുറഞ്ഞു : റിപ്പോര്‍ട്ട് പുറത്ത് : കടലില്‍ ചൂട് വര്‍ധിക്കുന്നു

പാലക്കാട് : സംസ്ഥാനത്ത് വേനല്‍ മഴയുടെ അളവ് കുറഞ്ഞു. അതേസമയം, വേനല്‍മഴ ഇതുവരെ വയനാട്ടിലും പത്തനംതിട്ടയിലും ശരാശരിയേക്കാള്‍ കൂടുതല്‍ ലഭിച്ചു. വയനാട്ടില്‍ ഈ സീസണില്‍ ആകെ ലഭിക്കേണ്ടതിന്റെ 63% അധികം മഴയാണു കിട്ടിയത്. പത്തനംതിട്ടയില്‍ 33% ആണ് അധികമഴ. അതേസമയം കാസര്‍കോട് ശരാശരിയേക്കാള്‍ 60% കുറവാണ് മഴ. ആലപ്പുഴയില്‍ 54%. കോട്ടയത്ത് 56%, ഇടുക്കിയില്‍ 40% വും മഴകുറവ് രേഖപ്പെടുത്തി. തൃശൂരില്‍ സാധാരണ ഇതുവരെവേണ്ട മഴയില്‍ 99% ലഭിച്ചു. മറ്റുജില്ലകളില്‍ ഏറിയും കുറഞ്ഞു ശരാശരി മഴപെയ്തു.

മാര്‍ച്ച് 1 മുതല്‍ മേയ് 31 വരെയാണ് വേനല്‍മഴ സീസണായി കണക്കാക്കുന്നത്. ഈ മാസം ആദ്യംവരെയുള്ള കണക്കനുസരിച്ചു വേനല്‍മഴയില്‍ മൊത്തം 23% കുറവുണ്ട്. കഴിഞ്ഞവര്‍ഷം ഈ സീസണില്‍ ലഭിച്ചതിനെക്കാള്‍ കുറവാണ് ഇത്തവണത്തെ മഴ. കഴിഞ്ഞതവണ മാര്‍ച്ച് രണ്ടാമത്തെ ആഴ്ചയുണ്ടായ ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നു വര്‍ഷകാലത്തിന്റെ അന്തരീക്ഷമായിരുന്നു. മേയ് വരെ അതു നീണ്ടു.

കടലില്‍ ചൂട് വലിയ മാറ്റമില്ലാതെ തുടരുകയാണ്. ഫോനിയെ തുടര്‍ന്നു ബംഗാള്‍ ഉള്‍ക്കടലില്‍ ചൂട് കുറഞ്ഞിരുന്നെങ്കിലും വീണ്ടും വര്‍ധിച്ചു. അറബിക്കടലിന്റെ കേരള തീരത്തോടു ചേര്‍ന്ന ഭാഗത്ത് 30 ഡിഗ്രി ചൂടാണ് അനുഭവപ്പെടുന്നത്. കടല്‍ ചൂടായതിനാല്‍ ഒരു ന്യൂനമര്‍ദ്ദം ഉണ്ടായേക്കുമെന്നും ശാസ്ത്രജ്ഞര്‍ സൂചന നല്‍കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button