Life Style

പുണ്യമാസമായ റമദാനില്‍ നോമ്പ് എടുക്കുമ്പോള്‍ ശ്രദ്ധിയ്‌ക്കേണ്ട കാര്യങ്ങള്‍

ലോകമെമ്പാടുമുള്ള ഇസ്ലാം മത വിശ്വാസികള്‍ റംസാന്‍ വ്രതം ആരംഭിച്ചു.വിശ്വാസിയുടെ മനസ്സും വിശ്വാസവും കര്‍മ്മവുമെല്ലാം സംസ്‌കരിച്ചെടുക്കുന്നതോടൊപ്പം ശരീരത്തെ ശുദ്ധീകരിച്ച് ആരോഗ്യപ്രദമാക്കാന്‍ കൂടിയാണ് മുന്‍കാലങ്ങളില്‍ നോമ്പിന്റെ രീതികള്‍ ചിട്ടപ്പെടുത്തിയിരുന്നത്. എന്നാല്‍ അടുത്ത കാലത്ത് സംഭവിച്ച സാമൂഹിക മാറ്റങ്ങള്‍ നോമ്പെടുക്കുന്നതിനെപ്പോലും പ്രതികൂലമായി ബാധിച്ചതായി കാണാന്‍ കഴിയും. ഇതില്‍ പ്രധാനമാണ് നോമ്പുതുറക്കുമ്പോഴും തുറന്നതിന് ശേഷവും കഴിക്കുന്ന ഭക്ഷണങ്ങളില്‍ വന്ന മാറ്റം.ഇക്കാലത്ത് ശ്രദ്ധിക്കേണ്ട ചില ആരോഗ്യകാര്യങ്ങള്‍, ഭക്ഷണക്രമീകരണങ്ങള്‍ എന്നിവ ഏതെല്ലാമാണെന്നു നോക്കാം.

മണിക്കൂറുകളോളം ഭക്ഷണം കഴിക്കാതിരുന്നിട്ട് നോമ്പ്തുറക്കുമ്പോ കഴിയുന്നത്ര അളവില്‍ ഭക്ഷണം കഴിക്കാന്‍ ചിലര്‍ ശ്രമിക്കാറുണ്ട്. അത് ആരോഗ്യത്തെ ബാധിക്കും. നോമ്പ് തുറക്കുമ്പോള്‍ ആദ്യം മിതമായ ഭക്ഷണം കഴിക്കുക. കുറച്ച് സമയത്തിന് ശേഷം നന്നായി ഭക്ഷണം കഴിക്കാം. അയണും കാലറിയും ധാരാളം അടങ്ങിയ കാരയ്ക്ക കഴിച്ച് നോമ്പ് തുറന്നശേഷം ഇളനീര്‍ കഴിക്കുന്നതാണ് ഉത്തമം. അത്താഴത്തിന് അപ്പോള്‍ തയാറാക്കിയ കഞ്ഞി, പാല്‍, പച്ചക്കറി വിഭവങ്ങള്‍, സൂപ്പുകള്‍ എന്നിവ കഴിക്കാം.

നോമ്പ് തുറക്കുമ്പോള്‍ ഈന്തപ്പഴം കഴിക്കുന്നത് നല്ലതാണ്. ഉപവാസത്തിന് ശേഷം ഈന്തപ്പഴം കഴിക്കുന്നത് ഗുണപ്രദമാണെന്നത് ശാസ്ത്രീയ സത്യമാണ്. ഈന്തപ്പഴത്തിലെ ഉയര്‍ന്ന തോതിലുളള പോഷകങ്ങള്‍ ശരീരം പെട്ടെന്ന് ആഗിരണം ചെയ്യുന്നത് മൂലം വിശപ്പ് ഉടന്‍ കുറയുകയും അമിതമായി ഭക്ഷണം കഴിക്കാനുളള സാധ്യത കുറക്കുകയും ചെയ്യുന്നു.

നോമ്പ് തുറക്കുമ്പോള്‍ ബിരിയാണി, ഇറച്ചി, മീന്‍, പൊറോട്ട എന്നിവയ്ക്കു പകരം ചോറ്, കഞ്ഞി, ചെറുപയര്‍, ചീര, മുരിങ്ങ, പച്ചക്കറികള്‍, ചെപഴം എന്നിവ കഴിക്കാം. ജ്യൂസ് കഴിക്കുന്നതിനെക്കാള്‍ പഴവര്‍ഗങ്ങള്‍ അതേ രൂപത്തില്‍ത്തന്നെ കഴിക്കുന്നതാണു നല്ലത്.

നോമ്പുകാലത്ത് ശരീരം നേരിടുന്ന ഒരു പ്രധാന പ്രശ്‌നമാണ് നിര്‍ജലീകരണം. അതിനാല്‍ നോമ്പുതുറ മുതല്‍ അത്താഴം വരെ ധാരാളം ശുദ്ധജലം കുടിക്കുക.

പ്രമേഹ രോഗികള്‍ നോമ്പുതുറയ്ക്ക് ശേഷം കഴിക്കുന്ന ഭക്ഷണങ്ങളില്‍ നിന്ന് പഞ്ചസാര, ശര്‍ക്കര, തേന്‍, മധുരപലഹാരങ്ങള്‍ ഒഴിവാക്കണം. അത്താഴത്തിന് തലേദിവസത്തെ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം. പഴയഭക്ഷണം ആരോഗ്യപ്രദമമല്ലെന്ന് മാത്രമല്ല, പല തരത്തിലുളള ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. മല്‍സ്യം, മാംസം എന്നിവ ഒഴിവാക്കുന്നതിനോടൊപ്പം എണ്ണയില്‍ വറുത്ത ഭക്ഷണപദാര്‍ഥങ്ങളും എരിവ്, പുളി എന്നിവയും ഉപേക്ഷിക്കുന്നത് നല്ലതാണ്. എന്തെങ്കിലും രോഗത്തിനു സ്ഥിരമായി മരുന്നു കഴിക്കുന്നവര്‍ ഡോക്ടറുടെ നിര്‍ദേശമില്ലാതെ അതു നോമ്പുകാലത്ത് നിര്‍ത്തരുത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button