തിരുവനന്തപുരം: ദേശീയപാത വികസന വിവാദത്തില്‍ സിപിഎമ്മിന് മറുപടിയുമായി പി എസ് ശ്രീധരൻ പിള്ള. സിപിഎമ്മിനോട് പറയാനുള്ളത് വൈദ്യരേ സ്വയം ചികിത്സിക്കുക എന്നാണെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രളയകാലത്ത് ഭൂമി ഏറ്റെടുക്കുന്നതിനെതിരെ കുറച്ച് ആളുകള്‍ നിവേദനം തന്നപ്പോള്‍ അതു നിയമാനുസൃതമാണെങ്കില്‍ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ട് അയക്കുക മാത്രമാണ് താൻ ചെയ്‌ത തെറ്റ്. അതിനെയാണ് മഹാപരാധം എന്ന മട്ടില്‍ സിപിഎമ്മും കേരള സര്‍ക്കാരും അവതരിപ്പിക്കുന്നതെന്ന് ശ്രീധരന്‍ പിള്ള പറയുകയുണ്ടായി.
ആശാനും വിളക്കും മാത്രമായി അവശേഷിച്ച പാര്‍ട്ടിയാണ് സിപിഎം. ആദ്യ ലോക്‌സഭയിലെ മുഖ്യ പ്രതിപക്ഷമായിരുന്നു. ഇപ്പോള്‍ ഒരു കൈയിലെ വിരലിലെണ്ണാവുന്ന എണ്ണത്തിലേക്കു ചുരുങ്ങി. വൈദ്യരേ സ്വയം ചികിത്സിക്കുക എന്നാണ് അവരോടു പറയാനുള്ളത്. ദേശീയപാതാ അതോറിറ്റിയുടേത് അഡ്മിനിസ്‌ട്രേറ്റിവ് തീരുമാനമാണ്. ആ തീരുമാനത്തിനു കാരണമെന്തെന്ന് സര്‍ക്കാര്‍ അന്വേഷിക്കുകയാണ് വേണ്ടതെന്നും ശ്രീധരൻ പിള്ള കൂട്ടിച്ചേർത്തു.
Post Your Comments