തിരുവനന്തപുരം: പ്രമുഖ നിയമപണ്ഡിതനും ആധുനിയ നിയമ വിദ്യാഭ്യാസത്തിന്റെ പിതാവും എന്നറിയപ്പെടുന്ന ഫ്രൊ. ഡോ. എന്‍ ആര്‍ മാധവമേനോന്‍ അന്തരിച്ചു 84 വയസ്സായിരുന്നു. ഇന്നലെ രാത്രി രാത്രി പന്ത്രണ്ടരയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. മരണസമയത്ത് ഭാര്യ രമാദേവിയും മകന്‍ രമേശും സമീപത്തുണ്ടായിരുന്നു. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് തൈക്കാട് ശാന്തികവാടത്തില്‍ നടക്കും.
ബെംഗളൂരുവിലെ നാഷണല്‍ ലോ സ്‌കൂള്‍ ഓഫ് ഇന്ത്യയുടെ സ്ഥാപക ഡയറക്ടറായിരുന്ന മാധവമേനോന്‍ കൊല്‍ക്കത്തയിലെ നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് ജുഡീഷ്യല്‍ സയന്‍സസിന്റെ വൈസ് ചാന്‍സലറായും ഭോപ്പാലിലെ നാഷണല്‍ ജുഡീഷ്യല്‍ അക്കാദമിയുടെ ആദ്യ ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിയമരംഗത്തിനു നല്‍കിയ സംഭാവനകള്‍ക്ക് 2003 ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു.
തിരുവനന്തപുരം വഞ്ചിയൂര്‍ മാധവത്ത് വിലാസം തോപ്പില്‍ വീട്ടില്‍ രാമകൃഷ്ണ മേനോന്റെയും ഭവാനിയമ്മയുടെയും മകനാണ്. തിരുവനന്തപുരം ലോ കോളജില്‍ നിന്ന് ബിരുദം നേടി. തുടര്‍ന്ന് അലിഗഡ് മുസ്ലിം സര്‍വകലാശാലയില്‍ നിന്ന് ഒന്നാം റാങ്കോടെ എല്‍എല്‍എമ്മും തുടര്‍ന്നു പിഎച്ച്ഡിയും കരസ്ഥമാക്കി. ഡല്‍ഹി യൂണിവേഴ്സിറ്റിയിലും തുടര്‍ന്നു പോണ്ടിച്ചേരി ലോ കോളജിലും അധ്യാപകനായി. നിയമവുമായി ബന്ധപ്പെട്ട് ഒട്ടേറെ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.
Post Your Comments