Latest NewsUSA

അഞ്ച് ദിവസം പ്രായമായ കുഞ്ഞിനെ കഴുത്തറുത്ത് കൊന്നു; അമ്മ അറസ്റ്റില്‍

ന്യൂജേഴ്‌സി:അമേരിക്കയില്‍ അഞ്ച് ദിവസം പ്രായമായ കുഞ്ഞിനെ ഇന്ത്യന്‍ വംശജയായ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി.അമ്മയെ അമേരിക്കയില്‍ അറസ്റ്റ് ചെയ്തു. പ്രസവശേഷമുള്ള മാനസിക സമ്മര്‍ദത്തെ തുടര്‍ന്നാണ് അമ്മ ഈ കടുംകൈയ്ക്ക് മുതിര്‍ന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

അന്വേഷണത്തിന്റെ ഭാഗമായി കുഞ്ഞിന്റെ അച്ഛനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ജയ്മിന്‍ ബവ്‌സറും ഭാര്യ ഹിരാല്‍ ബാഹെന്‍ ബവ്‌സറിനും അഞ്ച് ദിവസം മുന്‍പാണ് ഒരു പെണ്‍കുഞ്ഞ് പിറന്നത്. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ ഹിരാല്‍ ബാഹെന്‍ ബവ്‌സറാണ് സഹായമഭ്യര്‍ത്ഥിച്ച് പൊലീസിനെ വിളിച്ചത്.

പൊലീസെത്തിയപ്പോള്‍ അഞ്ച് ദിവസം പ്രായമുള്ള കുഞ്ഞിനെ കഴുത്തും, കൈയ്യും മുറിച്ച് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.
പൊലീസ് ജയ്മിനിനെ അറസ്റ്റ് ചെയ്യാനായി മുതിര്‍ന്നെങ്കിലും ഹിരാല്‍ ഇത് എതിര്‍ക്കുകയായിരുന്നു. താനാണ് കുഞ്ഞിനെ കൊന്നതെന്ന് ഹിരാല്‍ മൊഴി നല്‍കി. തുടര്‍ന്നാണ് ഹിരാലിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

കൊലപാതകത്തിന് ഉപയോഗിച്ച കത്തി ഹിരാലിന്റെ കൈവശമുണ്ടായിരുന്നു. തനിക്ക് ഈ കുഞ്ഞിനെ വേണ്ടെന്ന് ഹിരാല്‍ അയല്‍ക്കാരോട് നേരത്തെ പറഞ്ഞിരുന്നു. ഹിരാലിന് പ്രസവ ശേഷമുള്ള കടുത്ത മാനസിക സമ്മര്‍ദമുണ്ടായിരുന്നതായാണ് സൂചന. അമേരിക്കയിലെ ന്യൂ ജഴ്‌സിയിലെ ബെര്‍ഗന്‍ കൗണ്ടിയിലാണ് ജയ്മിന്‍ ബവ്‌സറും ഭാര്യ ഹിരാല്‍ ബാഹെന്‍ ബവ്‌സറിനും താമസിച്ചിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button