Latest NewsKerala

വാഹനാപകടത്തില്‍ കൈ നഷ്ടപ്പെട്ട യുവാവിന് അത്യാധുനിക കൃത്രിമ കൈ

തിരുവനന്തപുരം•വാഹനാപകടത്തില്‍ കൈ നഷ്ടപ്പെട്ട യുവാവിന് കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ അത്യാധുനിക ക്രിത്രിമ കൈ നല്‍കുന്നു. കൊല്ലം തട്ടാര്‍ക്കോണം പേരൂര്‍ സിന്ധുബീവിയുടെ മകന്‍ ഷിബിന് മേയ് 9-ാം തീയതി രാവിലെ 9 മണിക്ക് ആരോഗ്യ സാമൂഹ്യ നീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഔദ്യോഗിക വസതിയില്‍ നടക്കുന്ന ചടങ്ങില്‍ കൃത്രിമ കൈ നല്‍കും.

സാമ്പത്തികമായ പിന്നോക്കം നില്‍ക്കുന്ന വിധവയായ സിന്ധുബീവിയുടെ അപേക്ഷ പരിഗണിച്ചാണ് മകന്‍ ഷിബിന് കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ വി കെയര്‍ പദ്ധതിയിലൂടെ സഹായം നല്‍കുന്നത്. വാഹനാപകടത്തില്‍ വലതു കൈ നഷ്ടപ്പെട്ട ഷിബിന്‍ രണ്ടാം വര്‍ഷ ബി കോം വിദ്യാര്‍ത്ഥിയാണ്. ഇലക്‌ട്രോണിക് കണ്‍ട്രോള്‍ സംവിധാനമുള്ള അത്യാധുനിക കൈ 4.37 ലക്ഷം രൂപ ചെലവിട്ടാണ് കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ വി കെയര്‍ പദ്ധതിയിലൂടെ നല്‍കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button