തിരുവനതപുരം : ഹയർസെക്കണ്ടറി ഫലം പ്രഖ്യാപിച്ചു. പരീക്ഷയിൽ 84 .33 വിജയശതമാനമാണുള്ളത്. വിജയശതമാനം ഏറ്റവും കൂടിയ ജില്ല കോഴിക്കോട്.വിജയശതമാനം ഏറ്റവും കുറഞ്ഞ ജില്ല പത്തനംതിട്ട.സർക്കാർ സ്കൂളുകളിൽ 83.04 ശതമാനം വിജയം.
311375 പേർ ഉന്നതപഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ വർഷത്തേക്കാൾ വിജയശതമാനം കൂടിയിട്ടുണ്ട്. തിരുവനന്തപുരത്ത് ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയാണ് ഫലംപ്രഖ്യാപനം നടത്തിയത്.ഓപ്പണ്‍ സ്കൂള്‍ വഴി പരീക്ഷ എഴുതിയ 58,895 പേരില്‍ 25,610 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി 43.48 ശതമാനം വിജയം. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 80.07 ശതമാനം ആണ് വിജയം
മെയ് പത്ത് മുതല്‍ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാം. മെയ് 20-ന് ട്രെയില്‍ അലോട്ട്മെന്‍റ്. ആദ്യഘട്ട അലോട്ട്മെന്‍റെ മെയ് 24-ന്. ജൂണ്‍ മൂന്നിന് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കും. ഇതാദ്യമായാണ് സംസ്ഥാനത്ത് ഒന്നു മുതല്‍ പ്ലസ് ടു വരെയുള്ള എല്ലാ ക്ലാസുകളും ഒരുമിച്ച് ആരംഭിക്കുന്നത്. 2019-2020 അധ്യായന വര്‍ഷത്തില്‍ 203 അധ്യായന ദിവസങ്ങള്‍ സാധ്യമാക്കാനാണ് വിദ്യാഭ്യാസവകുപ്പ് ലക്ഷ്യമിടുന്നത്. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 226 അധ്യായന ദിവസങ്ങള്‍ ലക്ഷ്യമിടുന്നു
Post Your Comments