തിരുവനന്തപുരം:പ്രമുഖ ബോളിവുഡ് നടന്‍ അമീര്‍ ഖാന്‍ ഒന്നരക്കോടിയോളം രൂപ വാഗ്ദാനം ചെയ്തതായി മുന്‍ പോലീസ് മേധാവി ജേക്കബ് പുന്നൂസിന്റെ വെളിപ്പെടുത്തല്‍. ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. സത്യമേവ ജയതേ എന്ന ചാനല്‍ പരിപാടിയില്‍ പങ്കെടുത്തതിന് അമിര്‍ ഖാന്‍ തനിക്ക് ഒന്നരക്കോടിയോളം രൂപ ഓഫര്‍ ചെയ്‌തെന്നും എന്നാല്‍ താനത് നിരസിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
താന്‍ റിട്ടയര്‍ ചെയ്യുന്നതിന് രണ്ട് വര്‍ഷം മുമ്പാണ് അമീര്‍ ഖാന്‍ അഭിമുഖത്തിനായി വിളിച്ചത്. അഭിമുഖത്തില്‍ പങ്കെടുക്കുന്നതിന് അദ്ദേഹം എനിക്ക് അന്ന് ഏതാണ്ട് ഒരു കോടി രൂപയോളം തരാമെന്നും പറഞ്ഞു. എന്നാല്‍ ആ പണം തനിക്ക് വേണ്ടെന്നും അ്ത് കേരള പോലീസിന് കൊടുക്കാന്‍ പറഞ്ഞു. എന്നാല്‍ കേരള് പോലീസും അത് സ്വീകരിച്ചില്ലെന്നും ജേക്കബ് പുന്നൂസ് പറഞ്ഞു. പിന്നീടത് എ.ടി.ബി.പിയ്ക്ക് പോയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അമീര്‍ഖാന്റെ സത്യമേവ ജയതേ ഫൗണ്ടേഷന്‍ നടത്തുന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് അദ്ദേഹം എന്നെ വിളിച്ചത്. ഓരോ എപ്പിസോഡിനും ഒരു നിശ്ചിത എമൗണ്ട്. ഞാന്‍ അദ്ദേഹത്തോട് നേരിട്ട് ചോദിച്ചിരുന്നു. നമുക്ക് ഇരുവര്‍ക്കും പരസ്പരം അറിയില്ല എന്നിട്ടും എന്തിനാണ് മിസ്റ്റര്‍ ഖാന്‍ എന്നെ ഇതിലേക്ക് തിരഞ്ഞെടുത്തതെന്ന്.
‘മിസ്റ്റര്‍ പുന്നൂസ്, എനിക്കൊരു റിസര്‍ച്ച് ടീമുണ്ട്. നിങ്ങളടക്കമുള്ള ഒരുപാട് പോലീസ് ഉദ്യോഗസ്ഥരുമായി അവര്‍ സംസാരിച്ചിരുന്നു. എല്ലാവര്‍ക്കും പറയാനുണ്ടായിരുന്നത് പ്രശ്നങ്ങളെ കുറിച്ചായിരുന്നു. നിങ്ങള്‍ മാത്രമാണ് അതിന്റെ പ്രതിവിധികള്‍ പറഞ്ഞത്. അതുകൊണ്ടാണ് നിങ്ങളെ വിളിക്കാന്‍ കാരണം’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടിയെന്നും ജേക്കബ് പുന്നൂസ് പറഞ്ഞു.
Post Your Comments