ന്യൂ ഡൽഹി : കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ റാലി ഡൽഹിയിൽ നടക്കാനിരിക്കെ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ.
പ്രിയങ്ക ഗാന്ധി ബിജെപിയുമായി നേരിട്ട് പോരാട്ടമുള്ള പ്രദേശങ്ങളിൽ പോകാതെ അവരുടെ സമയം വെറുതെ പാഴാക്കുകയാണ്. രാജസ്ഥാനിലോ മധ്യപ്രദേശിലോ പ്രചാരണ പ്രവർത്തനങ്ങൾക്കായി എന്തുകൊണ്ടാണ് അവർ പോകാത്തതെന്നു അദ്ദേഹം ചോദിക്കുന്നു.ഉത്തർപ്രദേശിൽ ബിഎസ്പിക്കും എസ്പിക്കുമെതിരെയും ഡൽഹിയിൽ ആം ആദ്മിക്കെതിരെയുമാണ് പ്രിയങ്ക പ്രചാരണം നടത്തിയതെന്നും രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ബിജെപിയുമായി നേരിട്ട് പോരാട്ടമുള്ള പ്രദേശങ്ങളിലൊന്നും പ്രചാരണത്തിന് പോകുന്നില്ലെന്നും കെജ്രിവാൾ പറഞ്ഞു.
Post Your Comments