മലയാളികളെ നടുക്കിയ ആരോഗ്യമേഖലയെ ഒരുപോലെ പിടിച്ചു കുലുക്കിയ നിപ ദുരന്തം കഴിഞ്ഞിട്ട് ഒരാണ്ട് പിന്നിടുന്നു. ഇപ്പോഴിതാ നിപയില്‍ പുതിയ വെളിപ്പെടുത്തലുമായി രോഗം ബാധിച്ച് മരണപ്പെട്ട വ്യക്തിയുടെ സുഹൃത്ത്. നിപ വൈറസ് ബാധമൂലം മരിച്ച സാബിത്ത്, അപകടത്തില്‍പ്പെട്ട ഒരു വവ്വാലിനെ കൈകൊണ്ട് എടുത്ത് മാറ്റിയിരുന്നുവെന്നും വവ്വാലിന്റെ രക്തം ശരീരത്തില്‍ പുരണ്ടിരുന്നു എന്നുമുള്ള വെളിപ്പെടുത്തലുമായാണ് പ്രദേശവാസി രംഗത്തെത്തിയിരിക്കുന്നത്.
സാബിത്തിന് നിപ വൈറസ് പകര്‍ന്നത് വവ്വാലില്‍ നിന്നാണെന്ന് ആരോഗ്യവകുപ്പും വിദഗ്ധരും ഉറപ്പിച്ച് പറയുമ്പോഴും എങ്ങനെയാണ് അതെത്തിയതെന്നതിനെ പറ്റി സംശയം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബീരാന്‍കുട്ടി നേരത്തെ ഇക്കാര്യം പറയാതിരുന്നതിനാല്‍ ആരോഗ്യ വിദഗ്ധരുടെ പരിശോധനയിലും ഈ വിഷയം ഉള്‍പ്പെട്ടിരുന്നില്ല. ഈ സാഹചര്യത്തിലാണ് സാബിത്തുനൊപ്പം പോയ ഒരു ബൈക്ക് യാത്രയെകുറിച്ച് ബീരാന്‍ കുട്ടി പറയുന്നത്.
സൂപ്പിക്കട നിവാസിയും നിപ ബാധിച്ച് മരിച്ച മൂസയുടെ സുഹൃത്തുമായ ബീരാന്‍ കുട്ടിയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഏറെ ദൂരം ഒന്നിച്ച് സഞ്ചരിച്ചിട്ടും തനിക്ക് നിപ വൈറസ് ബാധിച്ചില്ലെന്നത് ഭാഗ്യവും അത്ഭുതവുമാണഎന്ന് ഇയാള്‍ വിശ്വസിക്കുന്നു. നിപ വൈറസ് ബാധിച്ച് മരിച്ചവരുമായി അടുത്തിടപഴകി എന്നതിനാല്‍ മെഡിക്കല്‍ കോളേജില്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു ഇദ്ദേഹം.
Post Your Comments