പേസര്‍ ജൈ റിച്ചാര്‍ഡ്സണേറ്റ പരിക്ക് മൂലം ആസ്‌ട്രേലിയ ലോകകപ്പ് ടീമില്‍ മാറ്റം വരുന്നു. ജൈ റിച്ചാര്‍ഡ്സണിനു പകരം കെയിന്‍ റിച്ചാഡ്സണെ ഉള്‍പ്പെടുത്തി. പാകിസ്താനെതിരെ നടന്ന മത്സരത്തിലാണ് ജൈ റിച്ചാഡ്സണ് പരിക്കേല്‍ക്കുന്നത്. എന്നാല്‍ ലോകകപ്പിന് മുമ്പ് പരിക്കില്‍ നിന്ന് മോചിതനാകും എന്ന കണക്കുകൂട്ടലിലായിരുന്നു താരത്തെ ടീമില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ അത് സാധിക്കാത്തതിനാലാണ് ഈ തീരുമാനം.
Kane Richardson makes Australia's World Cup squad with Jhye Richardson ruled out https://t.co/XAeJsAMqor #CWC19 pic.twitter.com/2FzoGvR9tI
— ESPNcricinfo (@ESPNcricinfo) May 8, 2019
ആരോണ്‍ ഫിഞ്ച് നയിക്കുന്ന ടീമിലേക്ക് സസ്പെന്‍ഷന്‍ കാലാവധി കഴിഞ്ഞ് മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും തിരിച്ചെത്തിയിരുന്നു. ഒരു വര്‍ഷത്തെ സസ്പെന്‍ഷന്‍ കാലാവധി പൂര്‍ത്തിയാക്കിയ ശേഷമാണ് ഇരുവരും ടീമിലേക്ക് എത്തിയത്. പീറ്റര്‍ഹാന്‍സ്‌കോമ്പ്, ജോഷ് ഹെസല്‍വുഡ് എന്നിവര്‍ക്ക് ടിമിലിടം നേടാനായിരുന്നില്ല. ഇതില്‍ ഹാന്‍ഡ്സ്‌കോമ്പിനെ പുറത്താക്കിയത് ഏവരെയും അമ്പരപ്പിച്ചിരുന്നു. ഇന്ത്യ-പാകിസ്താന്‍ പരമ്പരകളില്‍ മികച്ചഫോമിലായിരുന്നു ഹാന്‍ഡ്സ്‌കോമ്പ്.
BREAKING: Australia name their #CWC19 squad! pic.twitter.com/jmz7KhPKxA
— ICC Cricket World Cup (@cricketworldcup) April 15, 2019
ഇന്ത്യക്കെതിരെ ഇക്കഴിഞ്ഞ ഏകദിന പരമ്പരയിലാണ് ജൈ റിച്ചാഡ്സണ്‍ ആസ്ട്രേലിയക്കായി അരങ്ങേറുന്നത്. അഞ്ച് മത്സരങ്ങളില്‍ നിന്നായി ഏഴ് വിക്കറ്റുകളുമായി ജൈ റിച്ചാര്‍ഡ്സണ്‍ വരവറിയിച്ചിരുന്നു. ഈ പ്രകടനം കൂടി മുന്‍നിര്‍ത്തിയാണ് താരത്തെ ലോകകപ്പ് ടീമിലേക്ക് തെരഞ്ഞെടുക്കുന്നതും. എന്നാല്‍ ജോഷ് ഹേസില്‍വുഡിന് നറുക്കുവീഴുമെന്നാണ് കരുതിയിരുന്നെങ്കിലും കെയിന്‍ റിച്ചാര്‍ഡ്സണെയാണ് ഉള്‍പ്പെടുത്തിയത്. ഏപ്രില്‍ പതിനഞ്ചിനാണ് ലോകകപ്പ് ടീമിനുള്ള ആസ്ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചത്.
Post Your Comments