നോയിഡ: നോയിഡയില്‍ പതിനാറുകാരിയെ മൂന്നു പേര്‍ ചേര്‍ന്ന് ക്രൂരമായി പീഡിപ്പിച്ചു. 51 ദിവസം കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടി ഒടുവില്‍ രക്ഷപ്പെട്ട് വീട്ടില്‍ തിരികെയെത്തിയപ്പോഴാണ് നടന്ന സംഭവങ്ങള്‍ പുറംലോകമറിഞ്ഞത്.
കുട്ടിയുടെ അയല്‍വാസികളായ രണ്ട് പേരാണ് സംഭവത്തിലെ പ്രധാന പ്രതികള്‍. ഇവര്‍ പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുപോവുകയും മുറിയില്‍ പൂട്ടിയിട്ട് ക്രൂരപീഡനത്തിന് ഇരയാക്കുകയുമായിരുന്നു. മാര്‍ച്ച് 2 മുതല്‍ ഏപ്രില്‍ 22 വരെയാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത്. അയല്‍വാസികളായ യുവാക്കള്‍ക്ക് പുറമേ കുട്ടിയെ പൂട്ടിയിട്ടിരുന്ന വീടിന്റെ ഉടമസ്ഥനും ബലാത്സംഗം ചെയ്തതായും രക്ഷപ്പെടാന്‍ ശ്രമിച്ചാല്‍ കൊന്നുകളയുമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു.
തന്നെ പൂട്ടിയിട്ടിരുന്ന സ്ഥലത്ത് നിന്ന് എങ്ങനെയോ പെണ്‍കുട്ടി രക്ഷപ്പെട്ട് വീട്ടിലെത്തുകയായിരുന്നു. ഫാക്ടറി തൊഴിലാളിയായ പിതാവ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും ആദ്യം അവര്‍ പരാതി സ്വീകരിക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് പൊലീസ് സൂപ്രണ്ടിന് നേരിട്ട് പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് കേസെടുത്തതും അന്വേഷണം ആരംഭിച്ചതും. പെണ്‍കുട്ടിക്ക് വിദ്യാഭ്യാസമില്ല. അതിനാല്‍ തന്നെ താമസിപ്പിച്ചിരുന്ന സ്ഥലമെവിടെയാണെന്നും അവള്‍ക്ക് അറിയില്ല. എന്നാല്‍ തന്നെ കൂട്ടിക്കൊണ്ടുപോയ അയല്‍വാസികളുടെ പേര് പെണ്‍കുട്ടി പോലീസിനോട് വെളിപ്പെട്ടുത്തിയിട്ടുണ്ട്.
Post Your Comments