കോഴിക്കോട്: കൊടുവള്ളിയില്‍ യുവാവിനെ ആളുമാറി തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ചെന്ന് പരാതി. കൊടുവള്ളി സ്വദേശി ജസ്ബിറിനാണ് മര്‍ദ്ദനമേറ്റത്. ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കുഴല്‍പ്പണ മാഫിയയുമായി ബന്ധമുള്ള ക്വട്ടേഷന്‍ സംഘമാണ് ണ് തട്ടിക്കൊണ്ടു പോയതെന്ന് ജസ്ബിര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം നടന്നത്. സുഹൃത്തിനൊപ്പം പോകുകയായിരുന്ന ജസ്ബിറിനെ കാറിലെത്തിയ അഞ്ചംഗ സംഘം കൊടുവള്ളിയില്‍ വെച്ച് തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് ജസ്ബിറിനെ ം മുഖം മൂടി ധരിപ്പിച്ച ശേഷം കാറില്‍ കയറ്റി അജ്ഞാത കേന്ദ്രത്തിലേക്ക് കൊണ്ടു പോയി. പിന്നീട് കുഴല്‍പ്പണ ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ക്രൂരമായി മര്
അതേസമയം ജസ്ബിറിനെ തട്ടിക്കൊണ്ടു പോയ വിവരം കൊടുവള്ളി പോലീസില്‍ അറിയിച്ചെങ്കിലും കൃത്യമായ ഇടപെടല്‍ ഉണ്ടായില്ലെന്ന് സുഹൃത്തുക്കള്‍ ആരോപിച്ചു. എന്നാല്‍ സംഭവത്തെക്കുറിച്ച് അറിയില്ലെന്നാണ് പോലീസ് പോലീസ് പറയുന്നത്.
Post Your Comments