ഇസ്താബുള്‍: തുര്‍ക്കിയിലെ ഏറ്റവും വലിയ നഗരമായ ഇസ്താബുളില്‍ റീ പോളിംഗിന് നടത്താനുള്ള തീരുമാനത്തിൽ പ്രതിഷേധം ശക്തമാകുന്നു. മാര്‍ച്ചിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രസിഡന്‍റ് ത്വയ്ബ് എര്‍ദോഗന്‍റെ എകെ പാര്‍ട്ടി വന്‍ തിരിച്ചടി നേരിട്ടു. ഇസ്താബുള്‍ ഭരണം സോഷ്യലിസ്റ്റുകള്‍ ഉള്‍പ്പെട്ട പ്രതിപക്ഷ സഖ്യം പിടിച്ചെടുക്കുകയും ചെയ്തു.
ജൂണ്‍ 23നാണ് റീ പോളിംഗിന് നടക്കുന്നത്. തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷം കൃത്രിമം കാട്ടിയെന്ന എകെ പാര്‍ട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് വീണ്ടും നടത്താന്‍ തീരുമാനിച്ചത്.സര്‍ക്കാര്‍ തീരുമാനം ഏകാധിപത്യപരമാണെന്ന് പ്രതിപക്ഷം വ്യക്തമാക്കി. പ്രതിപക്ഷ പാര്‍ട്ടി സിഎച്ച്‌പിയുടെ സ്ഥാനാര്‍ത്ഥി എക്രേം ഇമമോഗ്ലുവിനെ നഗരത്തിന്‍റെ മേയറായി തെരഞ്ഞെടുത്തിരുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും ജനാധിപത്യത്തിന്‍റെ വിജയത്തിനായി എന്തും ചെയ്യാൻ തയ്യാറാനാണെന്നും പ്രതിപക്ഷം വ്യക്തമാക്കി.
Post Your Comments