KeralaLatest News

തൃശ്ശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറും

പാറമേക്കാവില്‍ ഉച്ചയ്ക്ക് 12.05നാണ് കൊടിയേറ്റം

തൃശ്ശൂര്‍: പൂരങ്ങളുടെ പൂരമായ തൃശ്ശൂരര്‍ പൂരത്തിന് ഇന്ന് കൊടിയേറും. പൂരത്തിന്റെ പ്രധാന പങ്കാളികളായ  തിരുവമ്പാടി ക്ഷേത്രത്തില്‍ രാവിരെ 11.15നും 11.45നും ഇടയിലാണ് കൊടിയേറ്റം. പാരമ്പര്യ അവകാശികളായ കാനാട്ടുകര താഴത്തുപുരയ്ക്കല്‍ കുടുംബമാണ്  പൂരക്കൊടിമരത്തിന്റെ ആശാരി. കുടുംബത്തിലെ അവകാശികളായ   സുന്ദരനും സുശിത്തും  കൊടിമരം ഒരുക്കും. 10 കോലും ആറ് വിരലുമാണ് തിരുവമ്പാടി കൊടിമരത്തിന്റെ ഉയരം. ഭൂമി പൂജ കഴിഞ്ഞ് രാശി നോക്കി ലക്ഷണം പറഞ്ഞ ശേഷമാണ് കൊടി ഉയര്‍ത്തുക.

പാറമേക്കാവില്‍ ഉച്ചയ്ക്ക് 12.05നാണ് കൊടിയേറ്റം.  പറവട്ടാനിയിലെ ചെമ്പില്‍ കുടുംബമാണ് കൊടിമരം ഒരുക്കുന്നത്. 9 കോല്‍ ആണ് കൊടിമരത്തിന്റെ ഉയരം. മാവില ആലില പര്‍പ്പടകപ്പുല്ല് എന്നിവ കൊണ്ടാണ് കൊടിമരം അലങ്കരിക്കുക. തുടര്‍ന്ന് പെരുവനം കുട്ടന്‍ മാരാരുടെ മേളവും ആന എഴുന്നള്ളിപ്പും വെടിക്കെട്ടും കൊടിയേറ്റത്തിന്റെ ഭാഗമായി നടക്കും.

ദേശക്കാരാണ് ഇരുവിഭാഗങ്ങളിലും കൊടിമരമുയര്‍ത്തുക. പകല്‍ മൂന്നോടെ പുറത്തേക്കെഴുന്നള്ളിപ്പ് തുടങ്ങും. തിരുവമ്പാടി ചെറിയ ചന്ദ്രശേഖരന്‍ കോലമേന്തും.  കുമരപുരം  വിനോദിന്റെ നേതൃത്വത്തില്‍ നടപാണ്ടിയായെത്തി മൂന്നരയോടെ നടുവിലാലിലും നായ്ക്കനാലിലും  പൂരക്കൊടികള്‍ ഉയര്‍ത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button