ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടു ലഹരി മരുന്നു പാര്‍ട്ടി. സംസ്ഥാനത്തെ മഹാബലിപുരത്തെ റിസോര്‍ട്ടില്‍ നടന്ന് ലഹരി പാര്‍ട്ടിയില്‍ പങ്കെടുത്ത 175 പേരെ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്തവരില്‍ മലയാളികളും നാല് സ്ത്രീകളും ഉള്‍പ്പെടും. കോയമ്പത്തൂരിലെയും ചെന്നൈയിലെയുമടക്കമുള്ള കോളേജ് വിദ്യാര്‍ത്ഥികളാണ് അറസ്റ്റിലായിരിക്കുന്നത്. വാട്‌സ്ആപ്പ്, ഫേസ്ബുക്ക് കൂട്ടായ്മയിലൂടെയാണ് ഇവര്‍ ഒത്തുകൂടിയതെന്നാണ് വിവരം.
രണ്ടു ദിവസം മുമ്പ് തമിഴ്‌നാട്ടിലെ പൊള്ളാച്ചിയില്‍ മദ്യവും ലഹരി വസ്തുക്കളുമായി 159 മലയാളി വിദ്യാര്‍ത്ഥികള്‍ അടക്കം ഒത്തു കൂടിയിരുന്നു. ആനമല സേതുമടയില്‍ അണ്ണാനഗറിലെ തെങ്ങിന്‍തോട്ടത്തിലെ അനധികൃത റിസോര്‍ട്ടിലെ ലഹരിമരുന്ന് പാര്‍ട്ടിയില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളെ് പോലീസ് അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് ഈ വാര്‍ത്ത.
ശക്തിമാന്‍ എന്നപേരിലുള്ള 13 വാട്സ് ആപ്പ് കൂട്ടായ്മകളിലൂടെയാണ് പൊള്ളാച്ചിയില്‍ വിദ്യാര്‍ഥികള്‍ പരിപാടിക്കായി ഒത്തുചേര്‍ന്നത്. ലഹരി മരുന്നു പാര്‍ട്ടിയില്‍ ഹെറോയിന്‍, കൊക്കൈന്‍, കഞ്ചാവ് തുടങ്ങിയ ലഹരിവസ്തുക്കളും ഉണ്ടായിരുന്നു. കോയമ്പത്തൂരില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ഥികളാണ് അന്നും പിടിയിലായത്.
Post Your Comments