Latest NewsKerala

തോമസ് ഐസക്കും സി.പി.എം നേതാക്കളും ഇത്ര മനുഷ്യത്വമില്ലാത്തവ‌ര്‍ ആകരുത്: ശ്രീധരന്‍ പിള്ള

കോഴിക്കോട്: മന്ത്രി തോമസ് ഐസക്കും സി.പി.എം നേതാക്കളും ഇത്രയും മനുഷ്യത്വമില്ലാത്തവരാകരുതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍ പിള്ള. ദേശീയ പാത വികസനം അട്ടിമറിച്ചത് താനാണെന്ന ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. പ്രളയദുരിതം അനുഭവിക്കുന്നവരുടെ ഭൂമി ദേശീയ പാത വികസനത്തിന് തത്കാലം ഏറ്റെടുക്കരുതെന്നാണ് ഞാന്‍ കത്തില്‍ ആവശ്യപ്പെട്ടത്. മന്ത്രി ആരോപിക്കുന്നത് പോലെ വികസനം അട്ടിമറിക്കാനല്ല. പി.എച്ച്‌ഡി ഉണ്ടായാലും ഇംഗ്ളീഷ് അറിയണമെന്നില്ലെന്ന് ശ്രീധരന്‍ പിള്ള ആരോപിച്ചു.

പ്രളയം വന്ന സമയത്ത് സ്ഥലം ഏറ്റെടുത്താല്‍ തങ്ങള്‍ കൂട്ടത്തോടെ ആത്മഹത്യ ചെയ്യേണ്ട അവസ്ഥയാണെന്ന് പറഞ്ഞ് ആക്‌ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ എന്നെ വന്നു കണ്ടു. ഒപ്പം ഒരു പ്രാദേശിക സി.പി.എം നേതാവും ഉണ്ടായിരുന്നു. സഹായിക്കേണ്ടത് മനുഷ്യത്വപരമായ കാര്യമായത് കൊണ്ടാണ് ആക്‌ഷന്‍ കമ്മിറ്റി നല്‍കിയ നിവേദനം ഗതാഗത മന്ത്രി ഗഡ്‌കരിക്ക് 2018 സെപ്തംബര്‍ 14ന് അയച്ച്‌ കൊടുത്തതെന്നും ശ്രീധരൻപിള്ള വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button