കൊച്ചി: സംസ്ഥാനത്തിന് പുറത്തേയ്ക്ക് സര്‍വീസ് നടത്തുന്ന മള്‍ട്ടി ആക്‌സില്‍ ബസുകളില്‍ നടന്നുവരുന്ന പരിശോധനയ്‌ക്കെതിരെ ബസ് ഉടമകള്‍ രംഗത്ത്. ടൂറിസ്റ്റ് ബസി ഉടമകള്‍ മോട്ടോര്‍ വാഹനവകുപ്പിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. . ബസ്സുകളെ അനാവശ്യമായി തടഞ്ഞ് നിര്‍ത്തി ട്രിപ്പ് മുടക്കുന്നുവെന്നും അകാരണമായി ഫൈന്‍ അടപ്പിക്കുകയാണെന്നും ഹര്‍ജിയില്‍ ഉടമകള്‍ ആരോപിക്കുന്നു.
സംസ്ഥാനത്തെ മുഴുവന്‍ ആര്‍ടിഒമാരെയും എതിര്‍കക്ഷിയാക്കിയാണ് ഹര്‍ജി. ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാറിനോട് അടിയന്തര വിശദീകരണം തേടിയിട്ടുണ്ട്. ഹര്‍ജി ഈ മാസം പതിനാലിന് കോടതി പരിഗണിക്കും. കല്ലട ബസില്‍ യാത്രക്കാരെ മര്‍ദിച്ച സംഭത്തിന് പിന്നാലെയാണ് മോട്ടോര്‍വാഹന വകുപ്പ് പരിശോധന കര്‍ശനമാക്കിത്. ഇതിനെതിരെ മിന്നല്‍ പണിമുടക്ക് ഉള്‍പ്പെടെയുള്ള പ്രതിഷേധങ്ങളുമായി സ്വകാര്യ ബസുടമകള്‍ രംഗത്ത് വന്നിരുന്നു.
Post Your Comments