കൊച്ചി: സ്വകാര്യ പണമിടപാടുകാരില്‍നിന്ന് വായ്പയെടുക്കുന്ന മത്സ്യത്തൊഴിലാളികള്‍ സാമ്പത്തിക ചൂഷണത്തിന് വിധേയരാകുന്നുവെന്നും വന്‍ ബാധ്യത വരുന്നുവെന്നും പഠനറിപ്പോര്‍ട്ട്. കേരളത്തിലെ മത്സ്യമേഖലയിലെ അനാരോഗ്യകരമായ സാമ്പത്തിക പ്രവണതകളെക്കുറിച്ച് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണസ്ഥാപനമാണ് (സിഎംഎഫ്ആര്‍ഐ) പഠനം നടത്തിയത്. അന്താരാഷ്ട്ര ഗവേഷണ ജേര്‍ണലായ മറൈന്‍ പോളിസിയിലാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
ഔദ്യോഗിക ധനകാര്യ സ്ഥാപനങ്ങളുമായുള്ള പണമിടപാടുകള്‍ കുറവായ മത്സ്യമേഖലയില്‍, സ്വകാര്യ വായ്പാദാതാക്കളുടെ ആധിപത്യമാണുള്ളതെന്നും പഠനം വ്യക്തമാക്കുന്നു.
മത്സ്യഫെഡ് സൊസൈറ്റികള്‍, സഹകരണ -വാണിജ്യ ബാങ്കുകള്‍, മറ്റു ധനകാര്യസ്ഥാപനങ്ങള്‍ എന്നീ ഔദ്യോഗിക വായ്പാദാതാക്കള്‍ ഉണ്ടായിരിക്കെയാണ് മത്സ്യത്തൊഴിലാളികള്‍ അനൗദ്യോഗിക ഇടപാടുകാരെ ആശ്രയിക്കുന്നത്. 160 ശതമാനംവരെ പലിശനിരക്കില്‍ വായ്പ തിരിച്ചടയ്‌ക്കേണ്ട അവസ്ഥയാണുള്ളതെന്ന് പഠനം വ്യക്തമാക്കുന്നു. കൂടുതല്‍ മീന്‍ ലഭിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ പലിശ നല്‍കേണ്ട സ്ഥിതിയാണുള്ളത്. 60 ശതമാനം ബോട്ടുകള്‍ക്ക് മത്സ്യഫെഡ് സൊസൈറ്റികള്‍ വായ്പ നല്‍കുന്നുണ്ട്. എന്നാല്‍, മറ്റ് ഔദ്യോഗിക ധനകാര്യസ്ഥാപനങ്ങളില്‍നിന്നും 20 ശതമാനത്തില്‍ താഴെ മാത്രമാണ് വായ്പയെടുക്കുന്നതെന്നും പഠനത്തില്‍ പറയുന്നു.
Post Your Comments