ഒമാൻ : മസ്കറ്റിൽ തൊഴില്‍ നിയമ ലംഘനവുമായി ബന്ധപ്പെട്ട കേസില്‍ സ്വദേശിക്ക് തടവും പിഴ ശിക്ഷയും വിധിച്ച് ഒമാനി കോടതി. മൂന്ന് വര്‍ഷത്തെ തടവും 1.39 ലക്ഷം റിയാല്‍ പിഴയുമാണ് സലാലയിലെ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി ശിക്ഷയായി വിധിച്ചത്. സ്വകാര്യ മേഖലയിലെ വിദേശി തൊഴിലാളികളുമായി ബന്ധപ്പെട്ട നിയമ ലംഘനം മുന്‍നിര്‍ത്തിയാണ് നടപടി.
തന്റെ കീഴിലുള്ള തൊഴിലാളികളെ അനധികൃതമായി മറ്റുള്ളവര്‍ക്ക് വേണ്ടി തൊഴിലെടുക്കാന്‍ അനുവദിക്കുകയാണ് ഇയാള്‍ ചെയ്തതെന്ന് മന്ത്രാലയം വക്താവ് പറഞ്ഞു. നേരത്തേ മാനവവിഭവ ശേഷി മന്ത്രാലയം സലാല ഡയറക്ടറേറ്റ് ജനറല്‍ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയ തൊഴില്‍ നിയമ ലംഘന കേസുകളിലെ അഞ്ച് പ്രതികളില്‍ ഒരാള്‍ക്കാണ് ശിക്ഷ ലഭിച്ചത്.
Post Your Comments