KeralaLatest News

സ്ത്രീ-പുരുഷവിവേചനമില്ല; ശ്രീനിവാസന്റെ ചില അഭിപ്രായങ്ങളോട് യോജിപ്പില്ലെന്ന് മുകേഷ്

കൊല്ലം: മലയാളസിനിമയില്‍ സ്ത്രീ-പുരുഷവിവേചനമില്ലെന്ന് മുകേഷ് എം.എല്‍.എ. ശ്രീനിവാസന്റെ ചില അഭിപ്രായങ്ങളോട് തനിക്ക് യോജിപ്പുണ്ടെന്നും എന്നാല്‍ ചിലതില്‍ വിയോജിപ്പുമുണ്ടെന്നും മുകേഷ് പറഞ്ഞു. വനിതാ കൂട്ടായ്മയായ ഡബ്‌ള്യു.സി.സി. രൂപീകരിച്ചതില്‍ തെറ്റില്ലെന്നും മുകേഷ് വ്യക്തമാക്കി. ദിലീപിനെതിരായ കേസ് കോടതിയിലായതിനാല്‍ അഭിപ്രായം പറയില്ലെന്നും മുകേഷ് തിരുവനന്തപുരത്ത് പറഞ്ഞു.

നടന്‍ ദിലീപിന് പിന്തുണയും മലയാള സിനിമയിലെ വനിതാക്കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കലക്ടീവിനെ ശക്തമായി വിമര്‍ശിച്ചും ശ്രീനിവാസന് രംഗത്ത് വന്നിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ ദീലിപിനെതിരായുള്ളത് കെട്ടിച്ചമച്ച കഥയാണെന്ന് ആരോപിച്ച ശ്രീനിവാസന്‍ ഡബ്യു.സി.സിയുടെ ഉദ്ദേശ്യമെന്തെന്ന് മനസിലാകുന്നില്ലെന്നും പറഞ്ഞു. താരമൂല്യം അനുസരിച്ചാണ് നടീനടന്മാര്‍ക്ക് പ്രതിഫലം നിശ്ചയിക്കുന്നതെന്നും നയന്‍താരയുടെ പ്രതിഫലം എത്രയാണെന്ന് അറിയാമോ എന്നും ശ്രീനിവാസന്‍ ചോദിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button