ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയുള്ള രണ്ട് പെരുമാറ്റച്ചട്ടലംഘന കേസുകളില്‍ അദ്ദേഹത്തിന് ക്ലീന്‍ ചിറ്റ്. വോട്ടെടുപ്പു ദിവസം അഹമ്മദാബാദില്‍ റോഡ്ഷോ നടത്തിയെന്ന പരാതിയിലുും ബാലക്കോട്ടില്‍ മിന്നലാക്രമണത്തെ കുറിച്ചുള്ള പരാതിയിലുമാണ് ക്ലീന്‍ ചിറ്റ്. അതേസമയം മിന്നലാക്രമണത്തെ കുറിച്ചുള്ള പരാതിയല്‍ മോദിക്കെതിരെ നടപടി സ്വീകരിക്കാത്തതില്‍ കമ്മീഷണര്‍ അശോക് ലവാസ എതിര്‍ത്തു.
അഹമ്മദാബാദിൽ ഏപ്രിൽ 23 ന് നടത്തിയ റോഡ് ഷോ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമല്ലെന്ന് കമ്മീഷൻ കണ്ടെത്തി. വോട്ട് രേഖപ്പെടുത്തിയ ശേഷം മോദി തുറന്ന വാഹനത്തിൽ ജനങ്ങളെ അഭിവാദ്യം ചെയ്താണ് സഞ്ചരിച്ചത്. ഇത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്നായിരുന്നു പ്രതിപക്ഷത്തിന്റെ പരാതി.
അതേസമയം കർണാടകയിലെ ചിത്രദുർഗയിൽ ഏപ്രിൽ ഒമ്പതിനു ബാലക്കോട്ട് മിന്നലാക്രമണത്തെ കുറിച്ച് നടത്തിയ പ്രസ്താവനയും ചട്ടലംഘനമല്ലെന്ന് കമ്മീഷൻ പറഞ്ഞു. ചിത്രദുർഗയിലെ പുതിയ വോട്ടർ ബാലകോട്ട് വ്യോമാക്രമണത്തിന്റെ വീരൻമാർക്ക് വോട്ട് ചെയ്യണമെന്നായിരുന്നു മോദി പറഞ്ഞത്.
Post Your Comments