സിപിഎം നേതാവ് എംഎം ലോറന്‍സിന്റെ മകള്‍ ആശാ ലോറന്‍സിനെ സിഡ്‌കോയില്‍ നിന്നും വീണ്ടും പിരിച്ചുവിട്ടു. കഴിഞ്ഞ ആഴ്ച ആര്‍ എസ് എസ് മാസികയില്‍ ലേഖനം എഴുതിതിന് പിന്നാലെയാണ് ആശയോട് ജോലിക്ക് വരേണ്ടതെന്നും സിഡ്‌കോയും വ്യവസായമന്ത്രിയുടെ ഓഫീസും അറിയിച്ചത്. നേരത്തെ സിഡ്‌കോയിലെ താത്കാലിക ജീവനക്കാരിയായിരുന്ന ആശയെ പിരിച്ചു വിട്ടത് വിവാദമായിരുന്നു.
തുടര്‍ന്ന് തീരുമാനം പിന്‍വലിക്കുകയും ചെയ്തു. ആശയുടെ മകന്‍ മിലന്‍ ബി.ജെ.പി അനുകൂല നിലപാട് സ്വീകരിച്ചതിന് പിന്നാലെയായിരുന്നു ആദ്യ നടപടി. വ്യവസായമന്ത്രിയെ നേരിട്ടും കണ്ടിട്ടും പിരിച്ചുവിടല്‍ പിന്‍വലിക്കാന്‍ തയാറായില്ലെന്നും എന്നാല്‍ തനിക്ക് രേഖാമൂലം കത്ത് നല്‍കിയില്ലെന്ന് ആശാ ലോറന്‍സ് പറഞ്ഞു.
Post Your Comments