മക്ക : മസ്ജിദുല്‍ ഹറമില്‍ തീര്‍ത്ഥാടകരുടെ അഭൂതപൂര്‍വ്വമായ തിരക്കിനെ തുടര്‍ന്ന് മക്ക ഗവര്‍ണര്‍ ഹറമില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. മത്വാഫിലേക്കിള്ള പ്രവേശനം ഉംറ തീര്‍ത്ഥാടകര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തി. മക്ക ഗവര്‍ണ്ണര്‍ അമീര്‍ ഖാലിദ് അല്‍ ഫൈസലാണ് ഇത് സംബന്ധിച്ച നിര്‍ദ്ധേശം നല്‍കിയിത്. ഉംറ കര്‍മ്മത്തിനായി എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് അനായാസം ത്വവാഫ് ചെയ്യുന്നതിനുളള സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
ഏകദേശം 60 ലക്ഷത്തോളം ഉംറ തീര്‍ത്ഥാടകര്‍ ഇതിനോടകം തന്നെ മക്കയിലും മദീനയിലുമായി എത്തിയിട്ടുണ്ട്. നിര്‍ബന്ധ നമസ്‌കാരമൊഴികെയുള്ള സമയങ്ങളില്‍ കഅബക്ക് ചുറ്റും ത്വവാഫ് നിര്‍വ്വഹിക്കുന്ന ഭാഗമായ മത്വാഫിലേക്കും, ത്വവാഫിന് നിശ്ചയിക്കപ്പെട്ട ഹറമിലെ മുകളിലത്തെ നിലകളിലേക്കും പ്രവേശനം ഉംറ തീര്‍ത്ഥാടകര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തും.
Post Your Comments