തിരുവനന്തപുരം: തിരുവനന്തപുരം കോവളത്ത് ഐപിഎസ് വനിതാ ട്രെയിനിയെ ആക്രമിച്ച് മാലപിടിച്ച് പറിക്കാന്‍ ശ്രമിച്ച പ്രതിയെ പിടികൂടി. കോവളത്തെ കാറ്ററിംഗ് സ്ഥാപനത്തിലെ ജീവനക്കാരനായ സലീം ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം ഇയാളുടേതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടിരുന്നു.
കഴിഞ്ഞ ശനിയാഴ്ചയാണ് പ്രഭാത സവാരിക്കിറങ്ങിയ ഐപിഎസ് ട്രെയിനിയെ ആക്രമിച്ച് മാല പൊട്ടിക്കാനുള്ള ശ്രമം നടന്നത്. തിരുവല്ലം പാച്ചല്ലൂര്‍ റോഡില്‍ ബൈക്കിലെത്തിയ യുവാവ് പ്രഭാത സവാരി നടത്തുകയായിരുന്ന വനിതാ ഐപിഎസ് ഓഫീസറെ അക്രമിക്കുകയായിരുന്നു. എന്നാല്‍ഐപിഎസ് ഉദ്യോഗസ്ഥ ആക്രമണത്തെ ചെറുത്തതോടെ യുവാവ് രക്ഷപ്പെടുകയായിരുന്നു.
Post Your Comments