Latest NewsNews

ഗജിനിയില്‍ അഭിനയിച്ചത് കരിയറിലെ മോശം തീരുമാനമായിരുന്നുവെന്ന് നയന്‍താര

തെന്നിന്ത്യന്‍ സിനിമാ ലോകത്തെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നറിയപ്പെടുന്ന നയന്‍താര ഒരുപിടി നല്ല സിനിമകളുമായി തിരക്കിലാണ്. എന്നാല്‍ തന്റെ കരിയറിലെ ഏറ്റവും മോശം തീരുമാനം ആയിരുന്നു ഗജിനി എന്നാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്.
എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്ത ഗജിനിയിലൂടെ സൂര്യയ്ക്കും നായിക അസിനും കരിയറിലെ ഏറ്റവും വലിയ ബ്രേക്ക് കിട്ടിയിരുന്നു. എന്നാല്‍ നയന്‍താരയ്ക്ക് മാത്രം ഗജനി നിരാശ നല്‍കി. എന്നോട് തിരക്കഥ പറയുമ്പോഴുള്ളത് പോലെയല്ലായിരുന്നു ചിത്രം പുറത്ത് വന്നപ്പോള്‍. വളരെ മോശമായിട്ടാണ് തന്റെ കഥാപാത്രത്തെ ചിത്രീകരിച്ചതെന്നാണ് നയന്‍താര വെളിപ്പെടുത്തുന്നത്.

പക്ഷെ, അക്കാര്യത്തില്‍ ഞാനാരോടും പരാതി പറഞ്ഞിട്ടില്ല. അത് എനിക്കൊരു പാഠമായിരുന്നു. കഥ ശ്രദ്ധിച്ച് കേള്‍ക്കാന്‍ തുടങ്ങിയതും മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ രണ്ട് വട്ടം ആലോചിക്കാന്‍ തുടങ്ങിയതും അതിനു ശേഷമാണ്. രജനി സാറിനൊപ്പം ചന്ദ്രമുഖി ചെയ്യുമ്പോഴും വിജയ്ക്കൊപ്പം ശിവകാശി എന്ന ചിത്രത്തില്‍ ഒരു പാട്ട് രംഗത്ത് അഭിനയിക്കുമ്പോഴും രണ്ടു വട്ടം ചിന്തിച്ചു. എന്നാല്‍ ആ രണ്ട് ചിത്രങ്ങളും എനിക്ക് കരിയറില്‍ വലിയ നേട്ടമായിരുന്നുവെന്നും നയന്‍സ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button