Latest NewsIndia

അഞ്ച് പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കി; വൈദികന്‍ ഉള്‍പ്പടെ നാല് പേര്‍ കുറ്റക്കാരെന്ന് കണ്ടെത്തി

റാഞ്ചി: പെണ്‍കുട്ടികളെ ലൈം​ഗികമായി ചൂഷണം ചെയ്ത സംഭവത്തില്‍ വൈദികന്‍ ഉള്‍പ്പടെ നാല് പേര്‍ കുറ്റക്കാരാണെന്ന് കോടതി. അഡീഷണല്‍ ജില്ലാ ജഡ്ജിയാണ് വൈദികന്‍ അല്‍ഫോന്‍സോ ഉള്‍പ്പടെ നാല് പേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ജാര്‍ഖണ്ഡിലെ ഖുതി ജില്ലയിലാണ് സംഭവം.

കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സര്‍ക്കാര്‍ പദ്ധതികളെ കുറിച്ച്‌ ബോധവത്ക്കരണം നടത്തുന്ന നാടകം അവതരിപ്പിക്കുന്നതിനു വേണ്ടി അര്‍ക്കി എന്ന സ്ഥലത്ത് പോകവേയാണ് പെണ്‍കുട്ടികള്‍ ചൂഷണത്തിന് ഇരയായത്. തുടര്‍ന്ന് പെണ്‍കുട്ടികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അല്‍ഫോന്‍സോയെയും മറ്റ് മൂന്ന് പേരെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button