KeralaLatest News

തീവ്രവാദത്തിനെ ശക്തമായി എതിര്‍ത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: തീവ്രവാദത്തിനെതിരെ നടപടിയെടുക്കുമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. സമൂഹത്തിന് അങ്ങേയറ്റം ആപത്കരമായിട്ടുള്ളതാണ് തീവ്രവാദമെന്നും ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ അതിശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി. അതേസമയം ശ്രീലങ്കന്‍ സ്‌ഫോടനത്തിന്റെ സൂത്രധാരന്‍ സഹ്രാന്‍ ഹാഷിമിന്റെ ബന്ധു മൗലാനാരിള, സുഹൃത്ത് ഷഹ്‌നാഹ് നാവിജ് എന്നിവര്‍ കഴിഞ്ഞ ദിവസം സൗദിയില്‍ പിടിയിലായിരുന്നു. കേരളത്തില്‍ ഏത് വിധേനയും ആക്രമണം നടത്താന്‍ നിരവധി ചാവേറുകള്‍ തയ്യാറാണെന്ന് ദേശീയ അന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button