നിസാരമായ ഒരു കാരണം കൊണ്ടുമാത്രം ഉണ്ടാകുന്ന രോഗമല്ല ആസ്മ. ശ്വസന വ്യവസ്ഥയിലുണ്ടാകുന്ന അണുബാധയും തുടര്‍ന്ന് ശ്വസന കോശത്തിന്റെ ഉയര്‍ന്ന പ്രതിപ്രവര്‍ത്തനവും മൂലമുണ്ടാകുന്ന ചുമ, നെഞ്ചിന് ഭാരം, ശ്വാസം മുട്ടല്‍, ശബ്ദത്തോടു കൂടിയ ശ്വാസോച്ഛ്വാസം. രക്തത്തില്‍ ഓക്സിജന്റെ അളവ് ഗണ്യമായി കുറയും. ചിലപ്പോള്‍ സ്വയം ഭേദമാകും. പുരുഷന്മാരില് ചെറുപ്രായത്തിലും സ്ത്രീകളില്‍ പ്രായപൂര്‍ത്തിയായ ശേഷവുമാണു കൂടുതലും രോഗം കണ്ടുവരുന്നത്. പേരുകൊണ്ട് ഏറെ സാധാരണമെങ്കിലും ഫലത്തില്‍ വില്ലന്‍ പരിവേഷമാണ് ഇന്ന് ആസ്മയ്ക്കുള്ളത്. ലോകത്ത് പത്തില്‍ ഒരാള്‍ക്ക് ആസ്മ രോഗം ഉണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
പ്രധാമനായും രണ്ട്തരം ആസ്മകളാണ് ഉള്ളത്. അലര്‍ജിക് ആസ്മയും ഇന്‍ട്രന്‍സിക് ആസ്മയും.കുട്ടികളില്‍ പ്രധാനമായും കാണുന്നത് അലര്‍ജിക് ആസ്മയാണ്. പൊടി അന്തരീക്ഷ മലിനീകരണം എന്നിവയാണ് പ്രധാന കാരണങ്ങള്‍. ചര്‍മ പരിശോധന വഴി ഇത് തിരിച്ചറിയാന്‍ സാധിക്കുന്നതാണ്. മൂന്ന് വയസിനുള്ളില്ആണ് ഇന്‍ട്രിന്‍സിക് ആസ്മ ഉണ്ടാകുന്നത്. ഇത് ഏറെ അപകടകരമാണ്. തണുപ്പ്, രൂക്ഷ ഗന്ധം, എന്നവ പ്രധാന കാരണങ്ങളാകുന്നു. പലപ്പോഴും ചികിത്സ തേടിയിട്ടും ഫലമുണ്ടായില്ല എന്ന് ആസ്മ രോഗികള്‍ പറയുന്നുത് കേള്‍ക്കാം. എന്നാല്‍ പ്രധാനമായും മനസ്സിലാക്കേണ്ട ഒരു കാര്യം മരുന്ന്് കൊണ്ടുമാത്രം മാറുന്ന അസുഖമല്ല ആസ്മ. ദൈനംദിന ജീവിതത്തില്‍ നാം ചില കാര്യങ്ങള്‍ പാലിച്ചാല്‍ ഈ രോഗത്തില്‍ നിന്നും ഒരു പരിധി വരെ രക്ഷ നേടാം. ഇത്തരത്തിലെടുക്കേണ്ട പ്രധാനപ്പെട്ട ചില ദൈനംദിന മുന്കരുതലുകളില് പ്രധാനം കിടക്കകള്‍ വൃത്തിയായി സൂക്ഷിക്കുക എന്നതാണ്.
മറ്റൊരു കാര്യം വളര്‍ത്തു മൃഗങ്ങളില്‍ നിന്നും അകലം പാലിക്കുക എന്നതാണ്. ഇവയെ കിടപ്പുമുറിക്ക് പുറത്ത് നിര്‍ത്തുന്നതാണ് നല്ലത്. മുറിക്കകത്ത് കാര്‍പെറ്റ് ഉപയോഗിക്കുന്നവര്‍ അത് ദിവസവും വൃത്തിയാക്കാന്‍ ശ്രദ്ധിക്കണം. അതില്‍ ധാരാളം പൊടി അടിഞ്ഞു കൂടാന്‍ സാധ്യതയുണ്ട്. വീട്ടിനുള്ളില്‍ വളര്‍ത്തുന്ന ചില ചെടികള്‍ ആസ്മയുള്ളവരെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ട്. വീടുവൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന ചില രാസവസ്തുക്കളുടെ സാമിപ്യവും രൂക്ഷ ഗന്ധവും ശ്വാസകോശപ്രശ്നങ്ങള്‍ ഉണ്ടാക്കിയേക്കാം. ഇവ ഉപയോഗിക്കേണ്ട അവസ്ഥ വന്നാല്‍ കൃത്യമായ മുന്‍കരുതലുകള്‍ എടുക്കേണ്ടതുണ്ട്. ഗന്ധമാണ് കൂടുതല്‍ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതെങ്കില്‍ മൂക്കും വായും ശരിയായി മൂടിവച്ച്, സുരക്ഷിതമെന്ന് ഉറപ്പാക്കിയ ശേഷം ഉപയോഗിക്കുക.
തൊഴില്‍ മേഖലയിലെ പ്രശ്നങ്ങളും കുടുംബപരമായ പ്രശ്നങ്ങളും ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ മാനസിക പിരിമുറുക്കം അനുഭവിക്കുന്നവരുടെ എണ്ണം ഏറിവരുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. മാനസിക പിരിമുറുക്കം ആസ്മ ഉള്‍പ്പെടെയുള്ള ശ്വാസകോശ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നതായി പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരം കാര്യങ്ങളില്‍ എല്ലാം തന്നെ ഒരു ശ്രദ്ധകൊടുത്താല്‍ മരുന്നുകൊണ്ട് മാറാത്ത ആസ്മയ്ക്ക് ഒരു പരിധിവരെ ശമനം ഉണ്ടാകും.
Post Your Comments