ഇസ്തംബുള്‍: റഷ്യന്‍ മിസൈല്‍ പ്രതിരോധ സംവിധാനമായ ‘എസ്400’ വാങ്ങുകയാണെങ്കില്‍ ഉപരോധമേര്‍പ്പെടുത്തുമെന്ന യുഎസ് മുന്നറിയിപ്പ് തുര്‍ക്കി തള്ളി. റഷ്യയ്ക്കു നല്‍കിയ വാക്കില്‍നിന്നു പിന്മാറില്ലെന്ന് തുര്‍ക്കി അറിയിച്ചു. തീരുമാനവുമായി എന്നാല്‍ ഈ തീരുമാനത്തില്‍ തന്നെ ഉറച്ചുനിന്നാല്‍ തുര്‍ക്കിയുമായുള്ള സംയുക്ത എഫ്35 പദ്ധതി നിര്‍ത്തലാക്കുമെന്നാണു യുഎസ് മുന്നറിയിപ്പ്.
തുര്‍ക്കിയെ നന്നായി മനസ്സിലാക്കാത്തതുകൊണ്ടാണ് യുഎസിന്റെ ഭീഷണിയെന്ന് തുര്‍ക്കി വൈസ് പ്രസിഡന്റ് ഫുവാറ്റ് ഒക്ടെ പറഞ്ഞു. ‘എസ്400 വാങ്ങാനുള്ള തീരുമാനം എടുത്തുകഴിഞ്ഞു. കൊടുത്ത വാക്കില്‍ നിന്ന് തുര്‍ക്കി പിന്നാക്കം പോകില്ല’ അദ്ദേഹം വ്യക്തമാക്കി. അതേസമയം റഷ്യന്‍ കമ്പനികളുമായി ആയുധക്കരാറിലേര്‍പ്പെടുന്ന ഏതു രാജ്യത്തിനെതിരെയും ഉപരോധമേര്‍പ്പെടുത്താന്‍ യുഎസ് നിയമം അനുവദിക്കുന്നുണ്ട്.
Post Your Comments