Latest NewsIndia

ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണ പരാതി; അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് പുറത്ത്

ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണ പരാതി തള്ളി. സുപ്രീംകോടതി ആഭ്യന്തര സമിതിയാണ് മുന്‍ ജീവനക്കാരിയുടെ പരാതി തള്ളിയത്. ജസ്റ്റിസിനെതിരായ പീഡന പരാതിയില്‍ കഴമ്പില്ലെന്നാണ് അന്വേഷണ സമിതി കണ്ടെത്തിയിരിക്കുന്നത്. ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ സമിതിയാണ് പരാതി തള്ളിയത്. ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അദ്ധ്യക്ഷയായ ആഭ്യന്തര പരാതി പരിഹാര സമിതിയെ മറികടന്നാണ് ലൈംഗികാരോപണം പരിഗണിക്കാന്‍ വേറൊരു ബഞ്ച് സുപ്രീംകോടതി രൂപീകരിച്ചത്.

ഇത് വലിയ വിവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും വഴി വച്ചിരുന്നു. എന്നാല്‍ ഇതെല്ലാം മറികടന്ന് ചീഫ് ജസ്റ്റിസിനെതിരെ ഉയര്‍ന്ന ലൈംഗികാരോപണത്തിലെ ഗൂഢാലോചന വേറെയും ലൈംഗികാരോപണം വേറെയും അന്വേഷിക്കാനായിരുന്നു സുപ്രീംകോടതിയുടെ തീരുമാനം. ചീഫ് ജസ്റ്റിസിന്റെ തന്നെ അദ്ധ്യക്ഷതയില്‍ സുപ്രീംകോടതിയില്‍ ചേര്‍ന്ന അപൂര്‍വ സിറ്റിംഗിലായിരുന്നു ജസ്റ്റിസിന് ക്ലീന്‍ ചിറ്റ് ലഭിച്ചത്. അന്വേഷണ റിപ്പോര്‍ട്ട് സമിതി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button