KeralaLatest News

ആത്മീയജ്ഞാനത്തിലൂടെ ഭീകരവാദം ഇല്ലാതാക്കാം – ശ്രീ ശ്രീ രവിശങ്കർ

കോട്ടയം • ” ജീവിതത്തെക്കുറിച്ച് വിശാലമായ കാഴ്ച്ചപ്പാടുണ്ടാവുകയും വർഗ്ഗം ,മതം ,ദേശീയതയ എന്നിവയെക്കാൾ വലുതാണ് ജീവനെന്ന് തിരിച്ചറിയുകയും ചെയ്യുമ്പോൾ ഭീകരവാദം ഇല്ലാതാകും .തീവ്രവാദികളെല്ലാം നല്ല മനുഷ്യരാണ് .അവരുടെ മനസ്സിനാണ് രോഗം പിടിപെട്ടിരിക്കുന്നത്. ചികിത്സ നൽകേണ്ടത്‌ അവരുടെ മനസ്സിനാണെന്നും ശ്രീശ്രീരവിശങ്കർ .

വിശുദ്ധ ഗീവർഗ്ഗീസ് സഹദായുടെ തിരുനാമധേയയത്തിലുള്ള ദേവാലയങ്ങളിൽ പൗരാണികതയിൽ ഏറെ മുന്നിൽ നിൽക്കുന്ന ഭാരതത്തിലെ ജോർജ്ജിയൻ തീർത്ഥാടന കേന്ദ്രമായ കോട്ടയം പുതുപ്പളളി പള്ളി വിശുദ്ധ ഗീവർഗ്ഗീസ് സഹദായുടെ പെരുന്നാളിനോടനുബന്ധിച്ച്‌ നടന്ന സാംസ്‌കാരികസമ്മേളനത്തിൽ സംസാരിക്കുകയായിരിക്കുന്നു അദ്ദേഹം .

പെരുന്നാളിനോടനുബന്ധിച്ച് എല്ലാവർഷവും നൽകിവരുന്ന ”ഓർഡർ ഓഫ്‌ സെൻറ്‌ ജോർജ്ജ് അവാർഡ് ” ഈ വർഷം ജീവനകലയുടെ ആത്മീയാചാര്യൻ ശ്രീശ്രീരവിശങ്കറിന് കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപൻ ഡോ . തോമസ് മാർ അത്താനാസിയോസ്‌ സമർപ്പിക്കുകയും ഊഷ്മളമായ വരവേൽപ്പ് നൽകുകയുമുണ്ടായി . ”സംഘർഷരഹിത സമൂഹസൃഷ്ടി എന്ന ലക്ഷ്യവുമായി മനുഷ്യനെ ജീവിക്കാൻ പഠിപ്പിക്കുന്ന മഹാനായ വ്യക്തിയാണ് രവിശങ്കറെന്നു അവാർഡ് സമർപ്പണച്ചടങ്ങിൽ ഡോ . തോമസ് മാർ അത്താനാസിയോസ് വ്യക്തമാക്കി ‘

” .ഭൗതിക തലത്തിൽ മാത്രമല്ല സാംസ്‌കാരികവും സാമ്പത്തികവുമായ രംഗങ്ങളിലും ഭീകരവാദം ഉണ്ടാകും ,ഇതിനെ ചെറുക്കാൻ തീവ്രവാദികളെ പിടികൂടിയ ശേഷം അവരെ കാര്യങ്ങൾ പറഞ്ഞുമനസ്സിലാക്കുകയും നേർവഴിക്കു നടത്താൻ സഹായിക്കുകയുമാണ് വേണ്ടത് .വിശ്വാസവും പ്രാർത്ഥനയും ഭീകരസംഭവം സൃഷിട്ടിക്കുന്ന ആഘാതത്തിൽനിന്നും മോചനം ലഭിക്കാൻ സഹായിക്കും ”–ശ്രീ ശ്രീ രവിശങ്കര്‍ തൻറെ പ്രസംഗത്തിൽ ആവർത്തിച്ചു .

”ഭാരതീയ സംസ്ക്കാരത്തിൻറെ പ്രതീകമാണ് ശ്രീശ്രീരവിശങ്കറെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി .ശ്രീശ്രീരവിശങ്കറിനെ പൊന്നാടയണിയിച്ചുകൊണ്ട് സാംസ്കാരിക സമ്മേളനത്തിൽസംസാരിക്കുകയായിരുന്നു അദ്ധേഹം .

shortlink

Related Articles

Post Your Comments

Related Articles


Back to top button