Latest NewsSaudi ArabiaGulf

റമദാനിലെ പ്രവര്‍ത്തന സമയം നിര്‍ബന്ധമായും പാലിക്കണമെന്ന് സൗദി മന്ത്രാലയത്തിന്റെ കര്‍ശന ഉത്തരവ്

റിയാദ് : റമദാനില്‍ പ്രവര്‍ത്തന സമയം കുറച്ചത് എല്ലാവരും നിര്‍ബന്ധമായും പാലിക്കണമെന്ന് സൗദി തൊഴില്‍ മന്ത്രാലയം കര്‍ശനമായി ഉത്തരവിട്ടു. സ്വകാര്യ സ്ഥാപനങ്ങളില്‍ ആറ് മണിക്കൂറാണ് പ്രവര്‍ത്തന സമയം. അധിക വേതനം നല്‍കാതെ ഇതില്‍ കൂടുതല്‍ സമയം ജോലി ചെയ്യിക്കുന്നത് നിയമലംഘനമായി കണക്കാക്കും.

രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങളില്‍ വ്യത്യസ്ത ഷെഡ്യൂളിലായി ആറു മണിക്കൂറാണ് പ്രവര്‍ത്തി സമയം. ഇതിന്റെ ലംഘനം മുന്‍കൂട്ടി കണ്ടാണ് മുന്നറിയിപ്പ്. തൊഴില്‍ നിയമം ഇക്കാര്യം കര്‍ശനമായി പറയുന്നുണ്ട്. സ്വകാര്യ സ്ഥാപനങ്ങള്‍ സമയക്രമം പാലിക്കാതിരിക്കുന്നത് നിയമ ലംഘനമാണെന്നും മന്ത്രാലയം ഓര്‍മിപ്പിച്ചു. സര്‍ക്കാര്‍ സ്ഥാപന ജീവനക്കാര്‍ക്ക് റമദാനില്‍ അഞ്ചു മണിക്കൂറാണ് പ്രവൃത്തി സമയം. രാവിലെ പത്തു മുതല്‍ ഉച്ചയ്ക്കു ശേഷം മൂന്നു വരെയാണ് വകുപ്പുകളും ഓഫീസുകളും പ്രവര്‍ത്തിക്കുക. റമദാന്‍ 24 ന് ഈദുല്‍ഫിത്ര്‍ അവധിക്ക് സര്‍ക്കാര്‍ ഓഫീസുകള്‍ അടക്കും. പിന്നീട് ശവ്വാല്‍ എട്ടിനാണ് തുറക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button