ജിദ്ദ : പുണ്യമാസമായ റമദാന്റെ ആരംഭത്തോടെ മക്ക മദീന ഹറമുകളില്‍ റമദാനിലെ രാത്രി നമസ്‌കാരങ്ങള്‍ക്ക് തുടക്കമായി. ഒരു മാസം നീണ്ട് നില്‍ക്കുന്ന രാത്രി നമസ്‌ക്കാരങ്ങള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും സൗദിയിലെ പ്രമുഖ പണ്ഡിതരാണ് നേതൃത്വം നല്‍കുക. ഇതോടെ ഹറമുകള്‍ വിശ്വാസികളാല്‍ നിറയും.
മക്കയിലെ മസ്ജിദു ഹറമിലും മദീനയിലെ മസ്ജിദു നബവിയിലും വ്രതനാളുകളിലെ പ്രത്യേക രാത്രി നമസ്‌കാരങ്ങള്‍ക്ക് സൗദിയിലെ പ്രമുഖ പണ്ഡിതരാണ് നേതൃത്വം നല്‍കുക. ഇരു ഹറം വികസന കാര്യ പകുപ്പ് തലവനും മക്ക ഇമാമുമായ ഡോ. അബ്ദു റഹ്മാന്‍ അല്‍ സുദൈസ് ആണ് മസ്ജിദുല്‍ ഹറാമിലെ പ്രധാന ഇമാം. ഡോ. സൌദ് ശുറൈം ,ഡോ. ഖാലിദ് അല്‍ ഗാമിദി, ഡോ. മാഹിര്‍ അല്‍ മുഅയ്കിലി, ഡോ. യാസിര്‍ അല്‍ദോസരി, ഡോ. അബ്ദുലാ അല്‍ ജുഹനി, ഡോ. ബന്തര്‍ ബലീല എന്നിവര്‍ മസ്ജിദുല്‍ ഹറാമില്‍ നേതൃത്വം നല്‍കും. ഡോ. അഹമദ്ഹുദൈഫി, സ്വലാഹ് അല്‍ ബുദൈര്‍, ഡോ. അബ്ദുല്‍ മുഹ്‌സിന്‍ അല്‍ ഖാസിം, അഹമെദ് ബിന്‍ താലിബ്, ഡോ.അബ്ദുള്ള അല്‍ ബുഈജാന്‍, ഡോ. ഖാലിദ് മുഹന്ന എന്നിവരായിരിക്കും മദീന മസ്ജിദുല്‍ നബവിയില്‍ നേതൃത്വം.
Post Your Comments