KeralaLatest NewsElection News

കള്ളവോട്ട്; ലീഗ് പ്രവർത്തകരുടെ മൊഴി രേഖപ്പെടുത്തും

കണ്ണൂർ: പാമ്പുരുത്തിയിൽ കള്ളവോട്ട് നടത്തിയ 12 ലീഗ് പ്രവർത്തകരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. 10 മണിക്ക് കളക്ടർക്ക് മുമ്പിൽ ഹാജരാകാനാണ് നിർദ്ദേശം. 28 പ്രവാസികളുടെ കള്ളവോട്ട് ലീഗ് പ്രവർത്തകർ ചെയ്‌തെന്ന് എൽഡിഎഫ് പരാതി നൽകിയിരുന്നു.199 പേരുടെ കള്ളവോട്ട് സിപിഎം ചെയ്തെന്ന യുഡിഎഫ് പരാതിയിൽ കളക്ടറുടെ തുടർനടപടി പിന്നീട് ഉണ്ടാകും.

വിഷയത്തിൽ ബൂത്ത് ഏജന്‍റുമാരുടെയും പോളിംഗ് ഉദ്യോഗസ്ഥരുടെയും മൊഴി ജില്ലാ കളക്ടർ രേഖപ്പെടുത്തിയിരുന്നു. ലീഗ് പ്രവർത്തകരുടെ മൊഴിയെടുത്ത ശേഷം വീഡിയോ ദൃശ്യങ്ങളുടെ വിശദാംശങ്ങളും കൂടി ചേർത്ത് കള്ളവോട്ട് സ്ഥിരീകരിക്കാനാകുമോ എന്ന കാര്യത്തിൽ ജില്ലാകളക്ടർ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് റിപ്പോർട്ട് നൽകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button