ഡൽഹി : ഇന്ത്യ ഭരിച്ച കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ മോദിക്ക് പുറത്തേക്കുള്ള വഴി കാണിച്ചുകൊടുക്കുമെന്ന് മുൻ പ്രധാനമന്ത്രി മന്മോഹന് സിങ്.മോദിയുടെ ഭരണകാലം ഇന്ത്യയിലെ യുവാക്കള്‍ക്കും കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കും ദുരിതപൂർണമായിരുന്നു. കഴിഞ്ഞ അഞ്ചുവർഷങ്ങൾ രാജ്യത്തിന് വേണ്ടിയല്ല മോദി പ്രവർത്തിച്ചത് മറിച്ച് പാർട്ടി നന്നാക്കാനുള്ള ശ്രമമായിരുന്നു.
വാര്‍ത്താ എജന്‍സിയായ പിറ്റിഐക്ക് നല്കിയ അഭിമുഖത്തിലാണ് ആദ്ദേഹം ഇക്കാര്യം ഉന്നയിച്ചത്. രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയായിരുന്നു നോട്ട് നിരോധനം. മോദിയെ പുറത്താക്കണമെന്നാണ് ജനങ്ങളുടെ മനസ്സില്‍ ഇപ്പോള്‍ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.പാകിസ്ഥാന്റെ ക്ഷണമില്ലാതെ തന്നെ മോദി അവിടെക്ക് ചെന്ന് ഐഎസ്ഐയെ പഠാന്‍കോട്ട് ആക്രമണത്തിന് ക്ഷണിച്ചു വരുത്തുകയായിരുന്നുവെന്നും മന്മോഹന് സിങ് കുറ്റപ്പെടുത്തി. പുല്‍വാമ ഭീകരാക്രമണത്തില്‍ ജവാന്മാര് വീരമൃത്യു വരിച്ചപ്പോള്‍ സുരക്ഷ ശക്തമാക്കുന്ന കാര്യങ്ങൾ ചെയ്യുന്നതിന് പകരം പരസ്യ ചിത്രീകരണം നടത്തുകയായിരുന്നു മോദിയെന്നും മന്മോഹന് സിങ് കുറ്റപ്പെടുത്തി.
Post Your Comments