വളാഞ്ചേരിയില്‍ 16കാരിയെ ലൈംഗികമായി പീഡിപ്പിച്ചതിന് പോക്‌സോ കേസില്‍ പ്രതിയായ നഗരസഭ കൗണ്‍സിലര്‍ക്ക് മന്ത്രി കെ.ടി. ജലീലുമായി വളരെ അടുത്ത ബന്ധമുണ്ടെന്ന് തെളിയിക്കുന്ന പുതിയ ചിത്രം പുറത്ത് വിട്ട് വി.ടി ബല്‍റാം എം.എല്‍.എ. ഫേസ്ബുക്കിലാണ് പ്രതിക്കൊപ്പമുള്ള മന്ത്രിയുടെ മരുഭൂമിയില്‍ നിന്നുള്ള വിരുന്നിന്റെ ചിത്രം ബല്‍റാം പുറത്ത് വിട്ടത്. സംഭവത്തില്‍ മന്ത്രി കെ.ടി ജലീലിനെതിരെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. സഹായം അഭ്യര്‍ത്ഥിച്ചിട്ടും മന്ത്രി ഇടപെട്ടില്ല. പ്രതിയും മന്ത്രിയും ഉറ്റസുഹൃത്തുക്കളാണ്. പരാതി നല്‍കിയപ്പോള്‍ പൊലീസ് ഭീഷണിപ്പെടുത്തിയെന്നും ബന്ധുക്കള്‍ പറഞ്ഞിരുന്നു. പ്രതിയെ കണ്ടെത്താന്‍ ഉടന്‍ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കാനും തീരുമാനിച്ചതായി പൊലീസ് അറിയിച്ചിരുന്നു.
ഇപ്പോള്‍ എം.എല്‍.എ പുറത്ത് വിട്ടിരിക്കുന്ന തെളിവുകള്‍ മന്ത്രിയെ കൂടുതല്‍ പ്രതിരോധത്തിലാക്കിയിരിക്കുകയണ്. വി.ടി ബല്‍റാം പറയുന്നത് ഇങ്ങനെയാണ്.
‘ഇവിടത്തെ ടൂറില്‍ മാത്രമല്ല, അങ്ങ് വിദേശത്തു പോകുമ്പോഴും ഏതോ ഒരു വളാഞ്ചേരിക്കാരന്‍ ചുമ്മാ ഇടയില്‍ കയറിവന്ന് ഫോട്ടോ എടുക്കും’; എന്ന കുറിപ്പോടെയാണ് ബല്‍റാം ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ഇന്നലെയും വി.ടി ബല്‍റാം പ്രതിക്കൊപ്പമുള്ള ജലീലിന്റെ ഫോട്ടോകള്‍ ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടിരുന്നു. ഔദ്യോഗിക യാത്രകളിലും പ്രതി ഷംസുദ്ദീന്‍ മന്ത്രി കെ.ടി ജലീലിന് കൂടെ നില്‍ക്കുന്ന ഫോട്ടോകളാണ് വി.ടി ബല്‍റാം പുറത്ത് വിട്ടത്.
ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്
വൗ… ആപ്പിള്‍ ജ്യൂസ്, ഫ്രൂട്ട്‌സ്, മരുഭൂമി, ഒട്ടകം, പിന്നെ ചങ്ക് ബ്രോസും.
ഇവിടത്തെ ടൂറില്‍ മാത്രമല്ല, അങ്ങ് വിദേശത്തു പോകുമ്പോഴും ഏതോ ഒരു വളാഞ്ചേരിക്കാരന്‍ ചുമ്മാ ഇടയില്‍ കയറിവന്ന് ഫോട്ടോ എടുക്കും.
https://www.facebook.com/vtbalram/posts/10156605900299139
Post Your Comments