KeralaLatest News

തെങ്ങിന്‍ തോപ്പുകളില്‍ പരിശോധന ശക്തമാക്കി എക്സൈസ്

പാലക്കാട്: കള്ള് ചെത്തുന്ന തെങ്ങിന്‍ തോപ്പുകളില്‍ രിശോധന ശക്തമാക്കി എക്സൈസ് സംഘം.കളളുചെത്ത് കേന്ദ്രങ്ങളിലേക്ക് സ്പിരിറ്റ് കടത്തുന്നത് പതിവായതോടെയാണ് പരിശോധന കർശനമാക്കിയത്.ചിറ്റൂർ, ഗോപാലപുരം മേഖലകളിലാണ് എക്സസൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്.

ഇവിടങ്ങളിൽ 1800 കളള് ചത്തുന്ന തോപ്പുകളുണ്ടെന്നാണ് കണക്ക്. തോപ്പുകളിൽ ആകെ എത്ര തെങ്ങിൽനിന്ന് കള്ള് ചെത്തുന്നുണ്ട് , ഉത്പാദിപ്പിക്കുന്ന കളളിന്‍റെ അളവ്, വിതരണത്തിനെത്തിക്കുന്ന സ്ഥലം തുടങ്ങിയ വിവരങ്ങളാണ് സംഘം പരിശോധിക്കുന്നത്. ഒപ്പം കളളിൽ ചേർക്കാനുളള രാസവസ്തുക്കളുണ്ടോയെന്നും എക്സൈസ് സംഘം പരിശോധിച്ചു.

വരും ദിവസങ്ങളിൽ മറ്റ് ജില്ലകളിലേക്കും പരിശോധന വ്യപിപ്പിക്കും. 12 ജില്ലകളിലേക്ക് കളള് കൊണ്ടുപോകുന്നത് പാലക്കാട്ട് നിന്നാണ്. ദിവസേന 30 ലക്ഷം ലിറ്റർ ഉത്പാദനമെന്നാണ് ശരാശരി കണക്ക്.

shortlink

Related Articles

Post Your Comments

Related Articles


Back to top button