സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി : സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. cbseresults.nic.in, cbse.nic.in എന്നീ സൈറ്റുകളില്‍ ഫലം ലഭ്യമാകും. ഉന്നത വിദ്യാഭ്യാസത്തിനുള്ള അഡ്മിഷന് സൗകര്യം ലഭിക്കുന്നതിനു വേണ്ടിയാണു ഫലപ്രഖ്യാപനം നേരത്തേയാക്കിയതെന്ന് സിബിഎസ്ഇ അറിയിച്ചു.

മേയ് 2 വ്യാഴാഴ്ച സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാ ഫലങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയിലും വിദേശത്തുമായി 6000 കേന്ദ്രങ്ങളില്‍ ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് 29 വരെയാണു സിബിഎസ്ഇ പരീക്ഷകള്‍ നടത്തിയത്. 18,27,472 വിദ്യാര്‍ഥികളാണ് പത്താംക്ലാസ് പരീക്ഷയ്ക്ക് ഇത്തവണ റജിസ്റ്റര്‍ ചെയ്തത്.

Share
Leave a Comment