Latest NewsKerala

എല്ലാ സ്ഥാപനങ്ങളിലും ഇനി ബയോ മെട്രിക് പഞ്ചിങ്

തിരുവനന്തപുരം : ഇനി മുതല്‍ ബയോ മെട്രിക് പഞ്ചിംഗ് സംവിധാനം സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും നടപ്പിലാക്കി, സര്‍ക്കാര്‍ ഉത്തരവിറങ്ങി. എല്ലാ വകുപ്പുകളിലും 6 മാസത്തിനകവും സിവില്‍ സ്റ്റേഷനുകളില്‍ 3 മാസത്തിനകവും ശമ്പളവിതരണ സോഫ്റ്റ്വെയറുമായി ബന്ധപ്പെടുത്തിയ ബയോമെട്രിക് പഞ്ചിങ് സംവിധാനം നടപ്പിലാക്കണമെന്ന് പൊതുഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയുടെ ഉത്തരവില്‍ നിര്‍ദേശിക്കുന്നു. അഞ്ചരലക്ഷത്തോളം സര്‍ക്കാര്‍ ജീവനക്കാര്‍ ഇതോടെ പഞ്ചിങ് സംവിധാനത്തിന്റെ കീഴിലാകും.

പഞ്ചിങ് സംവിധാനത്തില്‍ എല്ലാത്തരം സ്ഥിരം ജീവനക്കാരെയും ഉള്‍പ്പെടുത്താനാണ് നിര്‍ദേശം. ഇപ്പോള്‍ സെക്രട്ടേറിയറ്റ് അടക്കമുള്ള പ്രധാന ഓഫിസുകളില്‍ മാത്രമാണ് പഞ്ചിങ് മെഷീനെ ശമ്പള വിതരണ സോഫ്റ്റ്വെയറുമായി ബന്ധിപ്പിച്ചിരിക്കുന്നത്. എല്ലായിടത്തും പഞ്ചിങ് ഏര്‍പ്പെടുത്തുന്നതിനെപ്പറ്റി പഠിക്കാന്‍ നിയോഗിച്ച ടെക്നിക്കല്‍ കമ്മറ്റിയുടെ ശുപാര്‍ശ അനുസരിച്ചാണ് ഉത്തരവ്.

വകുപ്പുകളും സ്ഥാപനങ്ങളും ബയോമെട്രിക് പഞ്ചിംഗ് മെഷീനുകള്‍ നേരിട്ടോ കെല്‍ട്രോണ്‍ വഴിയോ വാങ്ങണം. ചെലവുകള്‍ ബജറ്റ് വിഹിതത്തില്‍നിന്ന് കണ്ടെത്തണം. സംസ്ഥാന വ്യാപകമായി പഞ്ചിങ് മെഷീന്‍ സ്ഥാപിക്കുന്നതിന്റെ പുരോഗതി ഐടി മിഷന്‍ നിരീക്ഷിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button