തിരുവനന്തപുരം : ശാന്തി വനത്തിന്റെ നടുവിലൂടെ ലൈന്‍ വലിപ്പിക്കുന്നതില്‍ വിവാദങ്ങളില്‍പ്പെടാതെ മറഞ്ഞിരിക്കുന്ന ആ അജ്ഞാതന്റെ പങ്കിനെ കുറിച്ച് അന്വേഷിക്കണമെന്ന് മുന്‍ മന്ത്രിയും സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗവുമായ ബിനോയ് വിശ്വം. മന്നം – ചെറായി വൈദ്യൂതി ലൈന്‍ എത്രയും വേഗം യാഥാര്‍ത്ഥ്യമാവുക തന്നെ വേണം. പക്ഷെ അത് ശാന്തി വനത്തിനു നടുവിലൂടെയേ വലിക്കൂ എന്ന ശാഠ്യം നീതീകരിക്കപ്പെടുന്നതല്ലെന്നാണ് ബിനോയ് വിശ്വത്തിന്റെ വാക്കുകള്‍.
‘ലൈന്‍ വലിക്കാന്‍ KSEB തയ്യാറാക്കിയ സ്ഥലങ്ങളുടെ സ്‌കെച്ചില്‍ ഒരു പ്ലോട്ടില്‍ മാത്രം Unknown എന്നു കാണിച്ചിട്ടുണ്ടെന്നറിയുന്നു. ആരാണീ Unknown ?ശാന്തി വനത്തിന്റെ നടുവിലൂടെ ലൈന്‍ വലിപ്പിക്കുന്നതില്‍ Unknown ന്റെ പങ്ക് എന്താണ്?’, ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ ബിനോയ് വിശ്വം ചോദിക്കുന്നു. വൈദ്യുതി ബോര്‍ഡിന്റെ ശക്തിയും സ്വാധീനവും മുഴുവന്‍ ആ പാവം അമ്മയേയും മകളേയും തോല്‍പ്പിക്കാന്‍ വേണ്ടിയാകരുതെന്നും 200 കൊല്ലം പഴക്കമുള്ള ശാന്തി വനം കാത്തു പുലര്‍ത്തിയ കുറ്റം മാത്രമാണ് അവര്‍ ചെയ്തതെന്നും അദ്ദേഹം കുറിച്ചു.
ബിനോയ് വിശ്വത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂരില്‍ രണ്ടു ഏക്കറിലായി കഴിഞ്ഞ 200 വര്‍ഷമായി പരിപാലിച്ചു പോരുന്ന സ്വകാര്യ വനമാണ് ശാന്തിവനം. മന്നത്ത് നിന്നും ചെറായിലേയ്ക്കുള്ള കെ.എസ്.ഇ.ബിയുടെ 110 കെ.വി വൈദ്യുത ലൈന്‍ കടന്നു പോകുന്നതും അതിനു വേണ്ട ടവര്‍ നിര്‍മിക്കുന്നതും ശാന്തിവനത്തിലാണ്.
കേവലം അര സെന്റു ഭൂമി മാത്രമാണ് ടവര്‍ നിര്‍മാണത്തിന് വേണ്ടി ഉപയോഗിക്കൂ എന്നായിരുന്നു കെ.എസ്.ഇ.ബിയുടെ വാദം. എന്നാല്‍ 50 സെന്റ് സ്ഥലം ഇതിനു വേണ്ടി കെ.എസ്.ഇ.ബി എടുത്തെന്നും 12 മരങ്ങള്‍ മുറിച്ചു മാറ്റിയെന്നും ശാന്തിവനത്തിന്റെ ഉടമ മീന മേനോന്‍ പറഞ്ഞിരുന്നു. 48 മരങ്ങള്‍ മുറിക്കാനുള്ള കത്തും കെ.എസ്.ഇ.ബി നല്‍കിയതായും മീന മേനോന്‍ പറഞ്ഞിരുന്നു.
Post Your Comments