തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധനവ് ഉണ്ടായേക്കാൻ സാധ്യത. വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുന്നത് അനിവാര്യമാണെന്നും പ്രത്യേക സമ്മര്‍ താരിഫ് ഏര്‍പ്പെടുത്തുന്നത് പരിഗണനയിലാണെന്നും വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി പറഞ്ഞു.
ആഭ്യന്തര ഉൽപാദനം കുറഞ്ഞത് തിരിച്ചടിയായിരിക്കുകയാണ്. ഇതിനാൽ തന്നെ വൈദ്യുതി നിരക്ക് വര്‍ധനവ് അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു. ഉപഭോക്താക്കൾക്ക് പോറലേൽക്കാതെ നിരക്കുവർധന നടപ്പാക്കുമെന്നാണ് മന്ത്രി പറയുന്നത്.
അതേ സമയം യൂണിറ്റിന് 34 പൈസയുടെ വർധനവാണ് കെഎസ്ഇബി ആവശ്യപ്പെട്ടത്. രാത്രിയും പകലും വ്യത്യസ്ത നിരക്ക് വന്നേക്കാമെന്നും
കെഎസ്ഇബി അറിയിച്ചു.
Post Your Comments