![](/wp-content/uploads/2019/05/pulwama-attack.jpg)
ശ്രീനഗര്‍: അഞ്ചാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ജമ്മു കശ്മീരിലെ പുല്‍വാമയില്‍ പോളിംഗ് ബൂത്തിന് നേരെ വീണ്ടും ഗ്രനേഡ് ആക്രമണം. പുല്‍വാമയിലെ ഛത്‌പോരാ ബൂത്തിന് നേരെയാണ് ഭീകരരുടെ ആക്രമണമുണ്ടായത്. ഇന്ന് രാവിലെ പുല്‍വാമയിലെ റോഹ്മോ മേഖലയിലെ പോളിങ് ബൂത്തിനു നേരെയും ഗ്രനേഡ് ആക്രമണമുണ്ടായിരുന്നു. സ്ഫോടനത്തില്‍ ആര്‍ക്കും പരിക്കുണ്ടായിരുന്നില്ല.
ത്രാലില്‍ ബൂത്തിന് നേരെയും കല്ലേറും ഉണ്ടായിരുന്നു. അതേസമയം ബംഗാളില്‍ വോട്ടെടുപ്പിനിടെ അക്രമം നടന്നു. ബാരഖ്പുരിയില്‍ ബൂത്തിന് നേരെ ബോംബേറുണ്ടായി.ആക്രമണത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസാണെന്നാണ് ബിജെപി ആരോപിച്ചത്. ബിജെപി സ്ഥാനാര്‍ത്ഥി അര്‍ജുന്‍ സിംഗിന് നേരെയും ആക്രമണം ഉണ്ടായി. അര്‍ജുന്‍ സിങ് സ്ത്രീകളോട് മോശമായി പെരുമാറിയെന്ന് തൃണമൂല്‍ ആരോപിച്ചു.ജമ്മു കശ്മീരിലെ രണ്ട് മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. അക്രമ സംഭവങ്ങളെ തുടര്‍ന്ന് പ്രദേശത്ത് സുരക്ഷ കര്‍ശനമാക്കിയതായി പൊലീസ് അറിയിച്ചു. ജമ്മു കശ്മീരിലെ രണ്ട് മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.
Post Your Comments