അഞ്ചല്‍ (കൊല്ലം)• കോട്ടുക്കലില്‍ ഇളനീര്‍ നല്‍കാമെന്ന് പ്രലോഭിപ്പിച്ച് 11 കാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ 24 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. വയല മുണ്ടേട്ട് രമ്യാ ഭവനില്‍ ശരത്തിനെയാണ് കടയ്ക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ഏപ്രില്‍ 23 ന് തെരഞ്ഞെടുപ്പ് ദിവസമായിരുന്നു സംഭവം. അമ്മ വോട്ട് ചെയ്യാന്‍ പോയ സമയത്ത് പുറത്തുണ്ടായിരുന്ന കുട്ടിയെ ഇളനീര്‍ നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് ആളൊഴിഞ്ഞ പറമ്പില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. അമ്മ മടങ്ങിയെത്തിയപ്പോള്‍ കുട്ടി അമ്മയോട് വിവരം പറയുകയും ചെയ്തു. തുടര്‍ന്ന് അമ്മ കുട്ടിയെയും കൂട്ടി കടയ്ക്കല്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ വൈദ്യപരിശോധനയില്‍ കുട്ടി പീഡനത്തിനിരയായതായി തെളിഞ്ഞു. പരാതി നല്‍കിയതറിഞ്ഞ പ്രതി ഒളിവില്‍ പോയിരുന്നു. യാള്‍ കഴിഞ്ഞ ദിവസം വീട്ടില്‍ എത്തിയിട്ടുണ്ട് എന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ സിഐ തന്‍സീം അബ്ദുല്‍ സമദിന്‍റെ നേതൃത്വത്തില്‍ പൊലീസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Post Your Comments