മുംബൈ: ബുര്‍ഖ നിരോധനം സംബന്ധിച്ച് നിലപാട് വ്യക്തമാക്കി ശിവസേന . ബുര്‍ഖ നിരോധിക്കണമെന്ന് ശിവസേനയോ ഉദ്ധവ് താക്കറേയോ ആവശ്യപ്പെട്ടിട്ടില്ലെന്ന് ശിവസേന നേതാവും ‘സാമ്ന’യുടെ എക്‌സിക്യൂട്ടീവ് എഡിറ്ററുമായ സഞ്ജയ് റാവത്ത്. ബുര്‍ഖ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ശിവസേനയുടെ പത്രമായ ‘സാമ്ന’യില്‍ മുഖപ്രസംഗം പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ അത് ശിവസേനയുടെയോ ഉദ്ദവ് താക്കറേയുടെയോ നിലപാടല്ലെന്നും സഞ്ജയ് പറഞ്ഞു.
ഈസ്റ്റര്‍ ദിനത്തില്‍ നൂറുകണക്കിന് പേരുടെ മരണത്തിനിരയാക്കിയ ശ്രീലങ്കയിലെ ഭീകരാക്രമണത്തെത്തുടര്‍ന്നാണ് സാമ്‌നയില്‍ ബുര്‍ഖ നിരോധിക്കണം എന്ന ആവശ്യം ഉയര്‍ന്നത്. മുഖം മറയ്ക്കുന്നതരത്തിലുള്ള എല്ലാ വസ്ത്രങ്ങള്‍ക്കും ശ്രീലങ്ക നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇന്ത്യയും ഇതേ മാര്‍ഗം പിന്തുടരണമെന്നാണ് സാമ്‌നയില്‍ ആവശ്യപ്പെട്ടിരുന്നത്.
സാമ്‌നയില്‍ വന്ന മുഖപ്രസംഗം വിവാദമായതിനെത്തുടര്‍ന്ന് ശിവസേനയുടെ നിലപാട് ഇതല്ലെന്ന് വ്യക്തമാക്കിക്കൊണ്ട് മുതിര്‍ന്ന നേതാവ് എം.എല്‍.എ.സി. നീലം ഗോര്‍ഹ് രംഗത്തെത്തിയിരുന്നു. ഇതൊരു വ്യക്തിയുടെ നിലപാടാകാം എന്നാല്‍ ശിവസേനയുട നിലപാട് ഇതല്ലെന്നും ഗോര്‍ഹ് പറഞ്ഞു.
Post Your Comments