Latest NewsNewsIndia

‘കണ്ട റിക്ഷക്കാരെയും മുറുക്കാൻ കടക്കാരനെയുമൊക്കെ മന്ത്രിയാക്കിയത് ഞാനാണ്’: വിവാദമായി ആദിത്യ താക്കറെയുടെ പ്രസ്താവന

മുംബൈ: വിമത എംഎൽഎമാർക്ക് നേരെയുള്ള ക്യാബിനറ്റ് മന്ത്രി ആദിത്യ താക്കറെയുടെ പ്രസ്താവന വിവാദമാകുന്നു. മന്ത്രിമാരെ താഴ്ത്തിക്കെട്ടിയെന്നാണ് ശിവസേനയുടെ മുൻനിര നേതാവ് നേരിടേണ്ടി വരുന്ന ആരോപണം.

‘കോൺഗ്രസും എൻസിപിയും ഞങ്ങളെ ചതിക്കുമെന്ന് നിരവധി ആൾക്കാർ ഞങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, സംഭവിച്ചത് മറ്റൊന്നാണ്. ഞങ്ങളെ ചതിച്ചത് ഞങ്ങളുടെ സ്വന്തം ആൾക്കാരാണ്. വാച്ച്മാൻ, റിക്ഷാക്കാരൻ, മുറുക്കാൻ കടക്കാരൻ തുടങ്ങിയ സാധാരണക്കാരെ മന്ത്രിമാരാക്കിയത് ഞങ്ങളാണ്’ എന്നായിരുന്നു ആദിത്യ താക്കറെയുടെ പ്രസ്താവന.

അതേസമയം, മറ്റൊരു പ്രധാനപ്പെട്ട പ്രസ്താവനയും ആദിത്യ താക്കറെ നടത്തിയിരുന്നു. വിമതരുടെ ചേരിയിൽ നിന്നും 15 മുതൽ 20 വരെ എംഎൽഎമാർ ശിവസേനയിലേക്ക് തിരിച്ചു വരാൻ താൽപര്യം പ്രകടിപ്പിച്ചു എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. വിമത ചേരിയിലേക്ക് പോയ അവരുടെ അവസ്ഥ ഇപ്പോൾ തടവുപുള്ളികളെ പോലെയാണെന്നും ആദിത്യ താക്കറെ ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button