ഹീറോയുടെ ഏറ്റവും പുതിയ മോഡല്‍ എക്‌സ്പള്‍സ് 200 പുറത്തിറങ്ങി. ഏറ്റവും വില കുറഞ്ഞ ഓഫ് റോഡ് മോഡലാണ് എക്‌സ്പള്‍സ്. എക്‌സ്പള്‍സ് 200 കാര്‍ബറേറ്റഡ് പതിപ്പിന് 97000 രൂപയും ഫ്യുവല്‍ ഇഞ്ചക്റ്റഡിന് 1.05 ലക്ഷം രൂപയുമാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില. അഞ്ചു നിറങ്ങളില്‍ വാഹനം ലഭ്യമാകും. സ്പോര്‍ട്സ് റെഡ്, പാന്തര്‍ ബ്ലാക്ക്, വൈറ്റ്, മാറ്റ് ഗ്രീന്‍, മാറ്റ് ഗ്രേ എന്നിങ്ങനെയാണ് നിറങ്ങള്‍.
ബ്ലൂടൂത്ത് കണക്റ്റിവിറ്റിയോടെയുള്ള കോള്‍ അലര്‍ട്ട്, ടേണ്‍ ബൈ ടേണ്‍ നാവിഗേഷന്‍, ഗിയര്‍ ഇന്‍ഡികേറ്റര്‍, ട്രിപ്പ് മീറ്റര്‍, സര്‍വീസ് റിമൈന്‍ഡര്‍ എന്നീ സൗകര്യങ്ങള്‍ ഡിജിറ്റല്‍ കണ്‍സോളില്‍ ലഭിക്കും. ഡ്യുവല്‍ പര്‍പ്പസ് ടയറാണ് എക്സ്പോസിന്റേത്. മുന്നില്‍ 21 ഇഞ്ചും പിന്നില്‍ 18 ഇഞ്ചുമാണ് വീല്‍. മുന്നില്‍ ടെലസ്‌കോപ്പിക്കും പിന്നില്‍ 10 സ്റ്റെപ്പ് റൈഡര്‍ അഡ്ജസ്റ്റബിള്‍ മോണോഷോക്കുമാണ് സസ്‌പെന്‍ഷന്‍ നല്‍കിയിരിക്കുന്നത്.
153 കിലോഗ്രം ആണ് വാഹനത്തിന്റെ ഭാരം. ഉയര്‍ന്ന എക്‌സ്‌ഹോസ്റ്റ്, പ്രൊട്ടക്റ്റീവ് ബാഷ് പ്ലേറ്റ്, ഉയര്‍ന്ന മഡ്ഗാര്‍ഡ്, വിന്‍ഡ്ഷീല്‍ഡ്, നോക്കിള്‍ ഗാര്‍ഡ്, ലഗേജ് പ്ലേറ്റ് എന്നിവ ഓഫ് റോഡര്‍ ലുക്ക് വര്‍ധിപ്പിക്കും. അടുത്തിടെ പുറത്തിറങ്ങിയ എക്‌സ്ട്രീം 200 ആറിലേ അതേ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 18.4 പിഎസ് പവറും 17.1 എന്‍എം ടോര്‍ക്കുമേകുന്ന 199.6 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് എക്‌സ്പള്‍സിന് കരുത്തു നല്‍കുന്നത്. 5 സ്പീഡ് മാനുവലാണ് ട്രാന്‍സ്മിഷന്‍.
മുന്നില്‍ 276 എംഎം ഡിസ്‌കും പിന്നില്‍ 220 എംഎം ഡിസ്‌ക് ബ്രേക്കുമാണ് വാഹനത്തിന് സുരക്ഷ ഒരുക്കുന്നത്. സിംഗില്‍ ചാനല്‍ എബിഎസും വാഹനത്തിലുണ്ട്. ഫ്യുവല്‍ ഇഞ്ചക്റ്റഡില്‍ പിന്നില്‍ 220 എംഎം പെറ്റല്‍ ഡിസ്‌ക് ബ്രേക്കാണുള്ളത്.ഓഫ് റോഡറായതിനാല്‍ സീറ്റ് ഹൈറ്റ് അല്‍പം കൂടുതലാണ് എക്‌സ്പള്‍സ് 200-ന്, 823 എംഎം. ഇതിന്റെ ടൂറര്‍ പതിപ്പായ എക്‌സ്പള്‍സ് 200ടി മോഡലിന് സീറ്റ് ഹൈറ്റ് 799 എംഎം ആണ്.
Post Your Comments