KeralaLatest News

വേനല്‍മഴ ലഭിച്ചെങ്കിലും അണക്കെട്ടുകളില്‍ ജലനിരപ്പ് വളരെയധികം താഴുന്നു

മൂന്നാര്‍: വേനല്‍മഴ കുറച്ച് ലഭിച്ചെങ്കിലും അണക്കെട്ടുകളിലെ ജലനിരപ്പ് വളരെയധികം താഴുന്നു. ഇടുക്കിയിലെ അണക്കെട്ടുകളില്‍ ജലനിരപ്പ് താഴെതന്നെയാണ്. ജലനിരപ്പ് കുറഞ്ഞതോടെ ജില്ലയിലെ ഹൈഡല്‍ ടൂറിസം പദ്ധതികളാണ് പ്രതിസന്ധിയിലായിരിക്കുന്നത്. ആനയിറങ്കല്‍, മാട്ടുപ്പെട്ടി, കുണ്ടള, ചെങ്കുളം,എന്നിവടങ്ങളിലാണ് ഹൈഡല്‍ ടൂറിസം പദ്ധതിയുടെ ഭാഗമായി ബോട്ടിംഗ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തുന്ന കേന്ദ്രമാണ് ആനയിറങ്കല്‍. എന്നാല്‍ നിലവില്‍ ആനയിറങ്കലില്‍ ജലനിരപ്പ് കുറഞ്ഞതോടെ ഇവിടെ ബോട്ടിംഗ് നിറത്തി വെച്ചിരിക്കുകയാണ്.

പന്നിയാര്‍ പവ്വര്‍ ഹൗസില്‍ വൈദ്യുതി ഉല്‍പ്പാദനത്തിനായി പൊന്മുടി അണക്കെട്ടിലേയ്ക്ക് കൂടുതല്‍ വെള്ളം തുറന്നു വിടുന്നതും ആനയിറങ്കലില്‍ ജലനിരപ്പ് ഗണ്യമായി കുറയാന്‍ കാരണമായി. ബോട്ടിംഗ് നിലച്ചതോടെ സഞ്ചാരികളുടെ കടന്നുവരവിലും കുറവുണ്ടായിട്ടുണ്ട്. ഇതോടെ ഇവിടുത്തെ വ്യാപാര മേഖലയും കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. ഒരു ജങ്കാറും, രണ്ട് സ്പീഡ് ബോട്ടും, നാല് പെഡല്‍ബോട്ടും, രണ്ട് കുട്ടവഞ്ചിയും, രണ്ട് കയാക്കിംഗുമാണ് ഇവിടെയുള്ളത്. നിലവില്‍ കയാക്കിംഗ് മാത്രമാണ് നടക്കുന്നത്. ബാക്കിയുള്ളവ നിര്‍ത്തിയിട്ടിരിക്കുകയാണ്. ഏറ്റവും കൂടുതല്‍ ലാഭകരമായി പ്രവര്‍ത്തിച്ചിരുന്ന ആനയിറങ്കല്‍ കേന്ദ്രത്തില്‍ നിലവില്‍ ജീവനക്കാരുടെ ശമ്പളത്തിനുള്ള തുകപോലും വരുമാനമായി ലഭിക്കാത്ത അവസ്ഥയാണുള്ളത്. വരും ദിവസങ്ങളില്‍ മഴ ലഭിച്ചില്ലെങ്കില്‍ മറ്റിടങ്ങളിലെ ജലനിരപ്പും കുറയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button