കൊച്ചി:കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ വിചാരണയ്ക് സുപ്രീം കോടതി സ്റ്റേ ഏര്‍പ്പെടുത്തിയതിന് പിന്നാലെ സംസ്ഥാന സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി സംവിധായക വിധു വിന്‍സെന്റ്.
നിയമ-നീതി സ്ഥാപനങ്ങളോടുള്ള വിശ്വാസ്യത തന്നെ ഇല്ലാതാകുന്ന നിലപാടാണ് നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ സ്റ്റാന്റിഗ് കൗണ്‍സല്‍ സുപ്രീം കോടതിയില്‍ സ്വീകരിച്ചതെന്ന് വിധുവിന്‍സെന്റ് ഫേസ്ബുക്കില്‍ കുറിച്ചു
നടി ആക്രമിക്കപ്പെട്ട കേസ് ഇത്ര ലാഘവത്തോടെ കൈകാര്യം ചെയ്യുന്നത് സങ്കടകരമാണെന്നും ഇത് ഒരു സഹപ്രവര്‍ത്തകയുടെ മാത്രം കേസല്ല, നമ്മുടെ സമൂഹത്തിലുള്ള ഏതൊരു പെണ്‍കുട്ടിക്കും സ്ത്രീക്കും അഭിമുഖികരിക്കേണ്ടി വരാവുന്ന ഒരു സാഹചര്യത്തിലേക്കാണ് ഈ ഒരവസ്ഥ വിരല്‍ ചൂണ്ടുന്നതെന്നും വിധു വിന്‍സെന്റ് പറഞ്ഞു.
ഇന്നലെ നടിയെ ആക്രമിച്ച കേസിലെ വിചാരണയ്ക് സുപ്രീം കോടതി സ്റ്റേ ഏര്‍പ്പെടുത്തിയത്. കേസിലെ പ്രതിയും നടനുമായ ദിലീപിന്റെ ഹര്‍ജിയിലാണ് നടപടി. മെമ്മറി കാര്‍ഡ് തൊണ്ടിമുതലാണോ രേഖയാണോ എന്നുള്ള കോടതിയുടെ ചോദ്യത്തിന് മറുപടി നല്‍കാന്‍ സര്‍ക്കാര്‍ കൂടുതല്‍ സമയം തേടിയ സാഹചര്യത്തിലാണ് വിചാരണ സ്റ്റേ ചെയ്തത്.
വിധു വിന്‍സെന്റിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
https://www.facebook.com/vinvidhu/posts/1910904019009215?__xts__%5B0%5D=68.ARA0tOIWXVVz3VKruCKcb_qy83mJiAwtwb9RTGxlmx5jUZs_olBo9WnDbKMuMgfv05ApDiBezrm2HCqgHuxObtybrZyODjSPGUx7d44gGKexnEuKKmLnNnwsI8J1_xIazjELo2u0HOis22IEme58psrdg-rDcoxxJtw8x4GWstg37hNdxItezqYiLnmk-1WRSrAkR60sIholN33uUc9fiNGxC_pNGE-97Ur2BECUKQljrzjCnjUAULpMLm4nfRFrJM8-cwMhh8R8H5s4Rdq2jWJp3QlYbLMbGnzTJChmKbGVGwJOM55R2BlIXSRmVJ15S5o2snFc3HKZ8GlRnRYSDL59&__tn__=-R
Post Your Comments